പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ദേശീയപതാകയുടെ ഫ്‌ളക്‌സ് ഉയര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം ഫ്‌ളക്‌സ് ഉയര്‍ത്തിയതിനെതിരെ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
തുടര്‍ച്ചയായ രണ്ടാം തവണ പാലക്കാട് നഗരസഭ പിടിച്ചതിന്റെ വിജയാഘോഷത്തിനിടെയായിരുന്നു ജയ്ശ്രീറാം എന്നെഴുതിയ ബാനര്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭാ കെട്ടിടത്തില്‍ ഉയര്‍ത്തിയത്. ഭരണഘടനാസ്ഥാപനത്തില്‍ ബി.ജെ.പി ഫ്ളക്സ് ഉയര്‍ത്തിയതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസും സി.പി.എമ്മും അടക്കം പരാതി നല്‍കുകയും ചെയ്തു. നഗരസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബി.ജെ.പി കൗണ്‍സിലര്‍മാരും പോളിങ് ഏജന്റുമാരും പ്രതികളായേക്കും. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിപ്പട്ടിക തയ്യാറാക്കുന്നത് തെളിവുശേഖരിച്ച ശേഷമാകുമെന്നാണ് വിവരം.