ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ മോദിക്കും അമിത് ഷായ്ക്കും പരാതി നല്‍കി പാലക്കാട്ടെ വനിതാ കൗണ്‍സിലര്‍മാര്‍, ഖേദപ്രകടനം പോരാ നടപടിവേണം

ബി.ജെ.പി കൗണ്‍സിലര്‍ക്കെതിരെ മോദിക്കും അമിത് ഷായ്ക്കും പരാതി നല്‍കി പാലക്കാട്ടെ വനിതാ കൗണ്‍സിലര്‍മാര്‍, ഖേദപ്രകടനം പോരാ നടപടിവേണം
Published on

ബിജെപി കൗണ്‍ലിസര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി നല്‍കി പാര്‍ട്ടിയുടെ വനിതാ കൗണ്‍സിലര്‍മാര്‍. ബി.ജെ.പിയുടെ പാലക്കാട് മണ്ഡലം കൗണ്‍സിലര്‍ കൂടിയായ പി.സ്മിതേഷ് അപമാനിക്കുകയും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് പരാതി.

പാര്‍ട്ടിയുടെ പാലക്കാട് നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയാ പ്രമീള ശശിധരന്‍, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ എന്നിവരാണ് പരാതി നല്‍കിയത്. ആഗസ്ത് 26ന് ചേര്‍ന്ന പാര്‍ലമെന്ററി കമ്മിറ്റി യോഗത്തിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

സംഭവം സംസ്ഥാന നേതൃത്തെ അറിയിച്ചിട്ടും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഇവര്‍ ദേശീയ നേതൃത്വത്തെ സമീപിച്ചത്. ബി.ജെ.പി സെക്രട്ടറി എം. ഗണേഷിനും പ്രസിഡന്റ് കെ. സുരേന്ദ്രനും പരാതി നല്‍കിയെന്നും പക്ഷേ നടപടിയുണ്ടായില്ലെന്നും ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം സ്മിതേഷ് ആരോപണം നിഷേധിച്ചു. ഖേദ പ്രകടനം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഖേദപ്രകടനത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നാണ് വനിതാ നേതാക്കളുടെ നിലപാട്. ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in