ജോസിലൂടെ പാലാ ഇടതിന്; ചരിത്രത്തിലാദ്യം

ജോസിലൂടെ പാലാ ഇടതിന്; ചരിത്രത്തിലാദ്യം
Published on

പാലാ നഗരസഭ ചരിത്രത്തിലാദ്യമായി ഇടതുപക്ഷത്തിനൊപ്പം. ജോസ്.കെ.മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം രാഷ്ട്രീയ നേട്ടമാകുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് പാലാ നഗരസഭ ഫലം. ജോസ് വിഭാഗത്തിന് ഇവിടെ വന്‍ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.

കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ പാലായില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഇടതുമുന്നണിക്ക് ലീഡ് ലഭിച്ചു. ആദ്യം ഫലം പ്രഖ്യാപിച്ച രണ്ട് സീറ്റുകളില്‍ ഇടതുമുന്നണി വിജയിച്ചു. യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.

ശക്തികേന്ദ്രമായ തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടിയേറ്റു. കട്ടപ്പന,തൊടുപുഴ നഗരസഭകള്‍ കഴിഞ്ഞ തവണ യു.ഡി.എഫിനൊപ്പമായിരുന്നു. കേരള കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭകള്‍ നേടിയത്.

വളര്‍ന്നും പിളര്‍ന്നും, മുന്നണികള്‍ മാറി മാറി പരീക്ഷിച്ചും കേരള രാഷ്ട്രീയത്തില്‍ ചരിത്രമെഴുതിയ കേരള കോണ്‍ഗ്രസിന്റെ ശക്തിപരീക്ഷണം കൂടിയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്. ജോസ്.കെ.മാണിയും പി.ജെ. ജോസഫ് ഇരുമുന്നണികളിലായി അണിനിരന്ന തെരഞ്ഞെടുപ്പില്‍ മധ്യ-തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ വോട്ടുകളില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്നത് ഇരുകൂട്ടര്‍ക്കും രണ്ട് മുന്നണികളിലും ഇനിയുള്ള വിലപേശലില്‍ നിര്‍ണായകമാണ്. സീറ്റുകളുടെ കാര്യത്തില്‍ ജോസഫിനും ജോസിനും അര്‍ഹമായ പരിഗണന ഇരുമുന്നണികളിലും ലഭിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in