പാക് യാത്രാവിമാനം ജനവാസമേഖലയില്‍ തകര്‍ന്നുവീണു. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനം ലാന്‍ഡിങിന് തൊട്ടുമുമ്പാണ് കറാച്ചിക്കടുത്ത് തകര്‍ന്ന് വീണത്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്നു. വിമാനത്തില്‍ 99 യാത്രക്കാരും, എട്ട് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
എയര്‍ബേസ് പികെ-303 വിമാനം, കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലാണ് തകര്‍ന്ന് വീണത്. സമീപത്തെ എട്ട് വീടുകള്‍ തകര്‍ന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ 20 പരിസരവാസികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലാന്‍ഡിങിന് ഏതാനും മിനിറ്റ് മുമ്പ് വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. അപകടസ്ഥലത്ത് പാക്കിസ്ഥാന്‍ സേനയുടെ ദ്രുത പ്രതികരണ വിഭാഗവും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് സിന്ധ് ട്രൂപ്പും എത്തിയിട്ടുണ്ട്.