രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം; യുപി പട്ടികയില്‍ അവസാനം

രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം; യുപി പട്ടികയില്‍ അവസാനം
Published on

രാജ്യത്ത് ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളമെന്ന് പബ്ലിക് അഫയേഴ്‌സ് ഇന്‍ഡെക്‌സ് 2020. ബംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്ററാണ് പട്ടിക തയ്യാറാക്കിയത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഇത് നാലാം തവണയാണ് കേരളം തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തുന്നത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

കേരളത്തിനൊപ്പം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവയാണ് വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍. ഉത്തര്‍പ്രദേശ്, ഒഡീഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പട്ടികയില്‍ ഏറ്റവും അവസാനമാണ്.

മേഘാലയ, ഹിമാചല്‍ പ്രദേശ് എന്നിവ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നും നാലും സ്ഥാനം നേടി. മണിപ്പൂരും, ഡല്‍ഹിയും, ഉത്തരാഖണ്ഡുമാണ് ഏറ്റവും പിന്നില്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്രഭരണപ്രദേശങ്ങളുടെ വിഭാഗത്തില്‍ ചണ്ഡീഗഡ് ഒന്നാം സ്ഥാനം നേടി. സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തില്‍ സംയോജിത സൂചിക അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ സ്ഥാനം നിര്‍ണയിച്ചതെന്ന് വെള്ളിയാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

PAC Ranking Kerala Best Governed Among Big States

Related Stories

No stories found.
logo
The Cue
www.thecue.in