രവിപുരത്തെ ശ്മശാനത്തില്‍ സംസ്‌കരിക്കണം; റീത്ത് വേണ്ട; ചന്ദ്രകളഭം കേള്‍പ്പിക്കണം; പി.ടിയുടെ അന്ത്യാഭിലാഷം ഇങ്ങനെ

രവിപുരത്തെ ശ്മശാനത്തില്‍ സംസ്‌കരിക്കണം; റീത്ത് വേണ്ട; ചന്ദ്രകളഭം കേള്‍പ്പിക്കണം; പി.ടിയുടെ അന്ത്യാഭിലാഷം ഇങ്ങനെ
Published on

മരണാനന്തര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കാര്യത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ പി.ടി തോമസ് നല്‍കിയിരുന്നതായി സുഹൃത്തുക്കള്‍. മതപരമായ ചടങ്ങുകള്‍ ആവശ്യമില്ല. മൃതദേഹത്തില്‍ റീത്ത് അര്‍പ്പിക്കരുത്. പള്ളിയലല്ല, രവിപുരം ശ്മശാനത്തിലായിരിക്കണം സംസ്‌കാരിക്കേണ്ടതെന്നും പി.ടി തോമസ് നിര്‍ദേശിച്ചിരുന്നു.

വെല്ലൂരില്‍ ചികിത്സയിലിരിക്കുമ്പോള്‍ സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ ഡിജോ കാപ്പനെയാണ് പി.ടി. തോമസ് മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള തന്റെ നിര്‍ദേശങ്ങള്‍ അറിയിച്ചത്. നവംബര്‍ 22ന് ഫോണില്‍ വിളിച്ചായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പൊതുദര്‍ശനത്തിനിടെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം കേള്‍പ്പിക്കണം. രവിപുരത്തെ ശ്മശാനത്തില്‍ സംസ്‌കരിച്ചതിന് ശേഷം ചിതാഭസ്മം കുടുംബാംഗങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ അമ്മയുടെ കല്ലറയില്‍ വെക്കാം. സ്വത്തുക്കള്‍ വീതം വെയ്ക്കുന്നതിനുള്ള ചുമതല ഭാര്യ ഉമയ്ക്കാണെന്നും പി.ടി തോമസ് അറിയിച്ചിട്ടുണ്ട്.

കാന്‍സര്‍ ബാധിതനായിരുന്ന പി.ടി തോമസ് വെല്ലൂരില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. പി.ടി തോമസിന്റെ അന്ത്യാഭിലാഷം അനുസരിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. കുടുംബാംഗങ്ങളുടെ അഭിപ്രായം കൂടി മാനിച്ചായിരിക്കും തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in