തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് നയതന്ത്ര ബാഗേജിലൂടെയെന്ന് എന്‍ഐഎ. കേസില്‍ ആറ് പ്രതികളെ കൂടി അറസ്റ്റ് ചെയ്തുവെന്ന പത്രക്കുറിപ്പിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നയതന്ത്ര ബാഗേജിലല്ല സ്വര്‍ണം കടത്തിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതാണ് എന്‍ഐഎ തള്ളിയിരിക്കുന്നത്.
കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ് രംഗത്തെത്തി.വി മുരളീധരന്‍ ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് പി രാജീവ് ചോദിക്കുന്നു. നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് എന്‍ഐഎയും കസ്റ്റംസും പറയുമ്പോഴും അറ്റാഷെയ്്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്തിനാണ്. നയതന്ത്ര ബാഗേജല്ലെന്ന് കേസിന്റെ തുടക്കം മുതല്‍ ആധികാരികമായി വി മുരളീധരന്‍ പറയുന്നുണ്ടായിരുന്നുവെന്നും പി രാജീവ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എന്‍ഐഎയും ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള കസ്റ്റംസും അന്വേഷിക്കുന്ന കേസില്‍ അവിശ്വാസമുള്ളത് കൊണ്ടാണ് സത്യാഗ്രഹ സമരത്തില്‍ വി മുരളീധരന്‍ പങ്കെടുത്തത്. കൂട്ടുത്തരവാദിത്തം ലംഘിച്ച വി മുരളീധരന്‍ രാജിവെയ്ക്കണമെന്നും പി രാജീവ് ആവശ്യപ്പെടുന്നു.
പി രാജീവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം