പ്രതികളെ തീരുമാനിക്കേണ്ടത് സ്ഥാപന ഉടമയല്ല; സാബു എം. ജേക്കബിനെതിരെ പി.രാജീവ്

പ്രതികളെ തീരുമാനിക്കേണ്ടത് സ്ഥാപന ഉടമയല്ല; സാബു എം. ജേക്കബിനെതിരെ പി.രാജീവ്
Published on

കിഴക്കമ്പം ആക്രമണത്തില്‍ പ്രതികരണവുമായി വ്യാവസായിക വകുപ്പ് മന്ത്രി പി. രാജീവ്. പ്രതികളെ തീരുമാനിക്കേണ്ടത് സ്ഥാപന ഉടമയല്ല. സാബു ജേക്കബിന്റെ പ്രതികരണങ്ങള്‍ ജനം കാണുന്നുണ്ടെന്ന് പി.രാജീവ് പറഞ്ഞു. അതിഥി തൊഴിലാളികളില്‍ ഒരു വിഭാഗം മാത്രമാണ് അക്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കിഴക്കമ്പലം അക്രമത്തില്‍ അറസ്റ്റിലാക്കപ്പെട്ട 164 പേരില്‍ 151 പേരും നിരപരാധികളെന്ന് കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ് പറഞ്ഞിരുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് സാബു എം. ജേക്കബിന്റെ പരാമര്‍ശം.

164 പേരില്‍ 152 പേരെ മാത്രമേ കിറ്റെക്സിന് തിരിച്ചറിയാന്‍ സാധിച്ചുള്ളുവെന്നും ബാക്കി 12 പേര്‍ എവിടെ നിന്ന് വന്നുവെന്ന് പൊലീസ് വ്യക്തമാക്കണം.12 ലൈന്‍ ക്വാട്ടേഴ്സുകല്‍ലായി 984 പേര്‍ താമസിക്കുന്നുണ്ട്. ഇതില്‍ 499 പേര്‍ മലയാളികളാണ്. ബാക്കിയുള്ള 485 പേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ് എന്നായിരുന്നു സാബു എം. ജേക്കബ് പറഞ്ഞത്.

ഒന്ന് മുതല്‍ 12 വരെ കൃത്യമായി നമ്പറുകളുള്ള ക്വാട്ടേഴ്സുകളില്‍ മൂന്ന് ക്വാട്ടേഴ്സുകളില്‍ നിന്നായാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയിരിക്കുന്നത്. ഈ മൂന്ന് ക്വാട്ടേഴ്സുകളില്‍ നിന്നുമുള്ള മലയാളികളെ മാറ്റി നിര്‍ത്തി ഹിന്ദിക്കാരെ എല്ലാവരെയും ലാത്തികൊണ്ട് അടിച്ചും ബലം പ്രയോഗിച്ചും മൂന്ന് ബസുകളിലായി കയറ്റികൊണ്ട് പോയെന്നും സാബു എം ജേക്കബ് പറഞ്ഞു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അവരെ കൊണ്ട് പോയതെന്നും സാബു എം. ജേക്കബ് ചോദിച്ചിരുന്നു.

തന്നോടുള്ള വിരോധം വെച്ചും കിറ്റക്സ് അടച്ചു പൂട്ടാന്‍ വേണ്ടിയുമാണ് 151 നിരപരാധികളെ ജയിലില്‍ അടച്ചിരിക്കുന്നത്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് മനസാക്ഷിയുടെ ഒരു അംശം ഉണ്ടെങ്കില്‍ അവരെ തുറന്ന് വിടണം എന്നായിരുന്നു സാബു ജേക്കബ് ആവശ്യപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in