ആരെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാട്, ട്വന്റി ട്വന്റിയുടെ വോട്ട് എല്‍ഡിഎഫിന് ലഭിക്കും; ശ്രീനിജിനെ തള്ളി പി രാജീവ്

ആരെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാട്, ട്വന്റി ട്വന്റിയുടെ വോട്ട് എല്‍ഡിഎഫിന് ലഭിക്കും; ശ്രീനിജിനെ തള്ളി പി രാജീവ്
Published on

സാബു എം ജേക്കബിനെ പരിഹസിച്ച പി.വി.ശ്രീനിജിന്‍ എംഎല്‍എയുടെ നടപടിയെ തള്ളി മന്ത്രി പി രാജീവ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടി നിലപാട്. ട്വന്റി ട്വന്റിയുടെ ഉള്‍പ്പെടെ വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുമെന്നും പി രാജീവ് പറഞ്ഞു.

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ട്വന്റി20 യോട് വോട്ട് തേടും മുന്നേ പി.വി.ശ്രീനിജന്‍ ഉള്‍പ്പെടെയുള്ളവര്‍ മാപ്പ് പറയണമെന്ന സാബു എം ജേക്കബിന്റെ പരാമര്‍ശത്തെ പരിഹസിച്ച് പി.വി ശ്രീനിജന്‍ എം.എല്‍.എ രംഗത്ത് വന്നിരുന്നു. ആരുടെയെങ്കിലും കയ്യില്‍ കുന്നംകുളം മാപ്പ് ഉണ്ടെങ്കില്‍ തരണമെന്നാണ് സാബുവിന് മറുപടിയായി എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം, പോസ്റ്റ് ചര്‍ച്ചയായതോടെ പി.വി. ശ്രീനിജിന്‍ എംഎല്‍എ പിന്‍വലിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏത് മുന്നണിക്ക് പിന്തുണ നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉടന്‍ പ്രത്യേക യോഗം ചേരുമെന്ന് ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ ചര്‍ച്ച നടത്തി ആര്‍ക്കാണ് പിന്തുണ നല്‍കുകയെന്ന് തീരുമാനിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in