കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

‘ഭൂമിവില്‍പന എതിര്‍ക്കാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ല’; പരാതി വിമതരുടെ കൈയടി നേടാനെന്ന് കര്‍ദിനാളിന്റെ സത്യവാങ്മൂലം

Published on

ഭൂമിവില്‍പന തടയാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭൂമിയുടെ പൂര്‍ണ ഉടമസ്ഥാവകാശം അതിരൂപതയ്ക്കാണെന്ന് ചൂണ്ടിക്കാട്ടി ആലഞ്ചേരി മൂവാറ്റുപുഴ മുന്‍സിഫ് കോടതിയില്‍ സത്യവാങ് മൂലം നല്‍കി. കോതമംഗലം കോട്ടപ്പടിയിലുള്ള ഭൂമി വില്‍ക്കാന്‍ അതിരൂപത തീരൂമാനിച്ചിട്ടില്ല. വാര്‍ത്ത തെറ്റാണ്. അതിരൂപതയിലെ വിമതരുടെ കൈയടി നേടാനും തന്നെ അധിക്ഷേപിക്കാനുമാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചതെന്നും കര്‍ദിനാള്‍ സത്യവാങ്മൂലത്തില്‍ ആരോപിച്ചു.

പരാതിക്കാരന്‍ അതിരൂപതയിലെ ചില വിമതര്‍ക്കൊപ്പം ചേര്‍ന്ന് എന്റെ കോലം കത്തിച്ച ആളാണ്. വിമതര്‍ അതിരൂപതയില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ഭൂമിവില്‍പന എതിര്‍ക്കാന്‍ ഇടവകാംഗങ്ങള്‍ക്ക് അവകാശമില്ല.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിവില്‍പന തടയണമെന്നാവശ്യപ്പെട്ട് വിശ്വാസിയായ മാര്‍ട്ടിന്‍ പയ്യപ്പിള്ളി കോടതിയെ സമീപിച്ചിരുന്നു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
തോമസ് ചാണ്ടി 84 ലക്ഷം ലാഭിച്ചു; സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ 34 ലക്ഷം രൂപ പിഴയടച്ചു തടിയൂരി 

സഭാസ്വത്തുക്കള്‍ വില്‍ക്കാന്‍ തീരുമാനിച്ചത് അതിരൂപതയുടെ പൊതുനന്മയ്ക്ക് വേണ്ടിയാണെന്ന് വാദിച്ചുകൊണ്ടുള്ള കര്‍ദിനാളിന്റെ തന്നെ കത്ത് ഇതിനിടെ പുറത്തുവന്നു. ഭൂമിവില്‍പനയിലൂടെ അതിരൂപതയ്ക്ക് നടഷ്മുണ്ടാക്കുന്ന ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്ന് സര്‍ക്കുലറില്‍ ജോര്‍ജ് ആലഞ്ചേരി അവകാശപ്പെടുന്നു. സഹായമെത്രാന്‍മാരായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തേയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനേയും ചുമതലകളില്‍ നിന്ന് നീക്കിയത് വത്തിക്കാന്‍ ആണ്. മാര്‍പാപ്പയില്‍ നിന്നും വിവിധയിടങ്ങളില് നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ മെത്രാന്‍മാരെ ഉടന്‍ നിയമിക്കും. സഭയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണം. അവരോട് യാതൊരു കാരണവശാലും സഹകരിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു. ഞായറാഴ്ച്ച അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളില്‍ വായിക്കാനായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ആലഞ്ചേരിയുടെ വിശദീകരണം. കര്‍ദിനാളിനെതിരായ വ്യാജരേഖാ കേസില്‍ അന്വേഷണസംഘത്തിന് കൂടുതല്‍പേര്‍ക്കെതിരെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
ആലഞ്ചേരിക്കെതിരെ ഇരുന്നൂറിലേറെ വൈദികര്‍, അതിരൂപത അധാര്‍മ്മികളുടെ കേന്ദ്രമെന്ന് വിമര്‍ശനം
logo
The Cue
www.thecue.in