എംപിമാരുടെ സസ്‌പെന്‍ഷനില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അംഗങ്ങള്‍

എംപിമാരുടെ സസ്‌പെന്‍ഷനില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അംഗങ്ങള്‍
Published on

കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ രീതിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റ് സമ്മേളനം പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം. ബില്ലുകള്‍ക്കെതിരെ സഭയില്‍ പ്രതിഷേധിച്ച എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവം ഉയര്‍ത്തി പ്രതിപക്ഷം ചൊവ്വാഴ്ച ഒറ്റക്കെട്ടായി സഭ ബഹിഷ്‌കരിച്ചു. പുറത്താക്കല്‍ നടപടി പിന്‍വലിക്കാനാകില്ലെന്നായിരുന്നു സഭാ അദ്ധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. അവിശ്വാസ പ്രമേയം ചട്ടങ്ങള്‍ പാലിച്ചുള്ളതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എംപിമാര്‍ മാപ്പുപറഞ്ഞാല്‍ നടപടി പിന്‍വലിക്കുന്ന കാര്യം ആലോചിക്കാമെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഈ സാഹചര്യത്തിലാണ് സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 8 എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം തുടരുകയാണ്. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എംപി മാര്‍ വ്യക്തമാക്കി. പാര്‍ലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപമാണ് സമരമിരിക്കുന്നത്.

എംപിമാരുടെ സസ്‌പെന്‍ഷനില്‍ സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അംഗങ്ങള്‍
കാര്‍ഷിക ബില്ലിലെ പ്രതിഷേധം: എംപിമാരെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് വി മുരളീധരന്‍

തിങ്കളാഴ്ച രാത്രി മുഴുവന്‍ എംപിമാര്‍ ഇവിടെ നിലയുറപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ സമരസ്ഥലത്തുനിന്നുള്ള വീഡിയോ കെകെ രാഗേഷ് എംപി പോസ്റ്റ് ചെയ്തിരുന്നു. കെകെ രാഗേഷ്, എളമരം കരീം എന്നിവരുള്‍പ്പെടെ 8 അംഗങ്ങളെയാണ് വര്‍ഷകാല സമ്മേളനം തീരും വരെ സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് അംഗങ്ങളായ രാജീവ് സതവ്, സയ്യിദ് നാസിര്‍ ഹുസൈന്‍, റിപുന്‍ ബോറ, തൃണമൂല്‍ അംഗങ്ങളായ ഡെറിക് ഒബ്രയാന്‍, ഡോള സെന്‍, എഎപിയുടെ സഞ്ജയ് സിങ് എന്നിവരെയുമാണ് പുറത്താക്കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം പ്രതിപക്ഷ നിലപാടിനെതിരെ താന്‍ നാളെവരെ നിരാഹാരമിരിക്കുമെന്ന് രാജ്യസഭ ഉപാദ്ധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ അതവരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കിക്കൊണ്ടാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. പഞ്ചാബിലും ഹരിയാനയിലും പ്രക്ഷോഭം ശക്തമാണ്. ബില്ല് കര്‍ഷകവിരുദ്ധമാണെന്ന് കാണിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ രാജിവെച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in