ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 465 സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തിയിരുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളുള്ള മൊബൈല്‍ ഫോണുകള്‍, ടാബുകള്‍, ആധുനിക ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയടക്കം 392 ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കണ്ണൂരില്‍ നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായിരിക്കുന്നത്. വാട്‌സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെ ആറ് മുതല്‍ 15 വയസുവരെ പ്രായമുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങളാണ് പങ്കുവെച്ചത്. ഇത്തരം ദൃശ്യങ്ങളില്‍ അധികവും അതാത് പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികളുടേതാണെന്ന് വ്യക്തമായിട്ടുണ്ട്. 339 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കുട്ടികളെ കടത്തുന്നതിലും ഇവര്‍ക്ക് ബന്ധമുള്ളതായുള്ള സൂചനകള്‍ ചാറ്റില്‍ നിന്നും ലഭിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ അധികവും യുവാക്കളാണ്, ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പടെ ഉന്നത ജോലികള്‍ ചെയ്യുന്നവരാണ് അധികവും. നഗ്ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് മറയ്ക്കാന്‍ ഇവര്‍ ആധുനിക ടൂളുകള്‍ ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Operation P Hunt 41 Arrested