ദേശീയപാതയിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ വാഹനമിടിച്ച് മരിച്ചു; പിന്നാലെ കുഴികള്‍ അടച്ച് അധികൃതര്‍

ദേശീയപാതയിലെ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ വാഹനമിടിച്ച് മരിച്ചു; പിന്നാലെ കുഴികള്‍ അടച്ച് അധികൃതര്‍
Published on

ദേശീയപാതയില്‍ കുഴിയില്‍ വീണ ബൈക്ക് യാത്രികന്‍ വാഹനമിടിച്ച് മരിച്ചു. നെടുമ്പാശേരിയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. പറവൂര്‍ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് (52) മരിച്ചത്. അങ്കമാലി ബദരിയ ഹോട്ടലിലെ ജീവനക്കാരനായ ഹാഷിം ജോലി കഴിഞ്ഞ് മടങ്ങവെ നെടുമ്പാശേരി മാര്‍ അത്തനേഷ്യസ് സ്‌കൂളിന് മുന്നിലെ കുഴിയില്‍ പെട്ട് വീഴുകയായിരുന്നു. ഹാഷിമിനുമേല്‍ മറ്റൊരു വാഹനം കയറിയിറങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തിന് പിന്നാലെ റോഡിലെ കുഴിയെല്ലാം അധികൃതരെത്തി അടച്ചതായും നാട്ടുകാര്‍ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി 10.20 ഓടെയായിരുന്നു അപകടം. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ദേശീയപാത അതോറിറ്റിക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്ന് എംഎല്‍എ അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിയും കോണ്‍ട്രാക്ട് കമ്പനിയും തമ്മിലെ ഒത്തുകളിയാണ് നടക്കുന്നത്. കാര്യം ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല യോഗം വിളിച്ചിട്ടും ദേശീയപാത പ്രതിനിധി എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in