ഒരു ദിവസം നേരത്തെ കിറ്റ് കൊടുത്താൽ എന്താണ് പ്രശ്നം; വിവാദത്തോട് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

ഒരു ദിവസം നേരത്തെ കിറ്റ് കൊടുത്താൽ എന്താണ് പ്രശ്നം; വിവാദത്തോട്  ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
Published on

സര്‍ക്കാരിന്റെ ഓണക്കിറ്റ് നടൻ മണിയൻ പിള്ള രാജുവിന്റെ വീട്ടിൽ നേരിട്ടെത്തിച്ച് നല്‍കിയ വിവാദത്തില്‍ പ്രതികരിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അനര്‍ഹമായത് ഒന്നും കൊടുത്തിട്ടില്ലെന്നും ഒരാള്‍ക്ക് ഒരു ദിവസം നേരത്തെ കിറ്റ് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്നും മന്ത്രി ചോദിച്ചു. പൊതു വിതരണം രംഗത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മണിയന്‍പിള്ള രാജു. കിറ്റ് വിതരണം നടത്തുമ്പോള്‍ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കാണുകയെന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. റിപ്പോർട് ടിവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ഗണന ഇതരവിഭാഗത്തിലെ വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡിലെ അംഗമാണ് മണിയന്‍പിള്ള രാജു. ആഗസ്ത് 13 മുതല്‍ മാത്രമാണ് വെള്ള കാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് നല്‍കാന്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നല്‍കിയിട്ടുള്ളത്. ജൂണ്‍ 31 ന് ആരംഭിച്ച ഓണകിറ്റ് വിതരണത്തില്‍ ഓഗസ്റ്റ് മൂന്ന് വരെ അന്ത്യോദയ അന്നയോജന മഞ്ഞക്കാര്‍ഡുകാര്‍ക്കാണ് കിറ്റ് വിതരണം ചെയ്യേണ്ടത്.

ഒരു ദിവസം നേരത്തെ കിറ്റ് കൊടുത്താൽ എന്താണ് പ്രശ്നം; വിവാദത്തോട്  ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
മണിയന്‍പിള്ള രാജുവിന് സൗജന്യ ഓണക്കിറ്റ് മന്ത്രി വീട്ടിലെത്തിച്ചു; വിവാദം

ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന്റെ പ്രതികരണം

പൊതു വിതരണം രംഗത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മണിയന്‍പിള്ള രാജു. സ്വാഭാവികമായിട്ടും കിറ്റ് വിതരണം നടത്തുമ്പോള്‍ ആ വീട്ടില്‍ പോവുകയെന്ന ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ല. അനര്‍ഹമായ കാര്യം ചെയ്തിട്ടില്ല. കിറ്റ് വിതരണത്തിലെ ക്രമീകരണത്തില്‍ ഒരു ദിവസം മുന്നോട്ട് പോയാല്‍ എന്താണ് പ്രശ്‌നം.

എഎവൈ കാര്‍ഡുകാര്‍ക്ക് ആദ്യം കിറ്റ് നല്‍കുകയെന്നത് ഒരു ക്രമീകരണമാണ്. എന്നാല്‍ അതേസമയം മറ്റൊരു കാര്‍ഡ് വന്നാല്‍ കൊടുക്കരുതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല. അതില്‍ യാന്ത്രികമായിട്ട് നടപടിസ്വീകരിക്കരുതെന്ന് പൊതുനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് വലിയ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടല്ലോ. ഒരാള്‍ അത് കണ്ട് പരിശോധിക്കുന്നത് മികച്ചതാണല്ലോ.

Related Stories

No stories found.
logo
The Cue
www.thecue.in