അഞ്ജു ബോബി ജോര്‍ജ്
അഞ്ജു ബോബി ജോര്‍ജ്

ബിജെപിയില്‍ ചേരില്ലെന്ന് അഞ്ജു ബോബി ജോര്‍ജ്; വി മുരളീധരനെ കാണാന്‍ പോയത് കുടുംബസുഹൃത്തായതിനാല്‍  

Published on

ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ കായിക താരം അഞ്ജു ബോബി ജോര്‍ജ്. കേന്ദ്രമന്ത്രി വി മുരളീധരനെ കാണാന്‍ പോയപ്പോള്‍ യാദൃശ്ചികമായാണ് ബിജെപി വേദിയില്‍ എത്തിയതെന്ന് അഞ്ജു പറഞ്ഞു. ബിജെപിയില്‍ എന്നല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ല. കര്‍ണാടക ബിജെപി നേതൃത്വത്തിന് തെറ്റിദ്ധാരണ സംഭവിച്ചിരിക്കാമെന്നും ഒളിമ്പ്യന്‍ പറഞ്ഞു.

കുടുംബസുഹൃത്തായ വി മുരധീധരനെ കാണാനാണ് പോയത്. പാര്‍ട്ടിക്കാര്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ബിജെപിയില്‍ ചേര്‍ന്നിട്ടില്ല.  

അഞ്ജു ബോബി ജോര്‍ജ്  

അംഗത്വവിതരണം നടക്കുന്ന സമയത്ത് ചെന്നത് ആകസ്മികമായാണെന്നും ചിത്രം കര്‍ണാടക ബിജെപി പ്രചരിപ്പിച്ചത് തെറ്റിദ്ധാരണകൊണ്ടാകാമെന്നും അഞ്ജു വ്യക്തമാക്കി.

പതാകയുമായി അഞ്ജു ബോബി ജോര്‍ജ് പാര്‍ട്ടിവേദിയില്‍ നില്‍ക്കുന്ന ചിത്രം കര്‍ണാടക ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ അഞ്ജു ബിജെപിയില്‍ ചേര്‍ന്നെന്ന് വാര്‍ത്തയും നല്‍കി. കര്‍ണാടക ബിജെപി അദ്ധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പുയുടെ സാന്നിധ്യത്തില്‍ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക് മെഡലിസ്റ്റ് അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേരുന്നു എന്നാണ് എഎന്‍ഐ ട്വീറ്റ് ചെയ്തത്.

logo
The Cue
www.thecue.in