5 സെന്റ് ഭൂമിയും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്ത് മൊഴിമാറ്റാനായി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പൊലീസില്‍ പരാതി നല്‍കി നടിയെ ആക്രമിച്ച കേസിലെ സാക്ഷി. തൃശൂര്‍ ചുവന്ന മണ്ണ് സ്വദേശി ജിന്‍സനാണ് പരാതി നല്‍കിയത്. കൊല്ലം സ്വദേശി നാസര്‍ ആണ് വിളിച്ചതെന്ന് പരാതിയില്‍ പറയുന്നു. മുഖ്യപ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു ജിന്‍സണ്‍. പള്‍സര്‍ സുനിയില്‍ നിന്ന് മനസ്സിലാക്കിയ നിര്‍ണായക വിവരങ്ങള്‍ ജിന്‍സണ്‍ അന്വേഷണസംഘത്തിന് മൊഴിനല്‍കിയിരുന്നു.
വിപിന്‍ലാല്‍ എന്ന മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയത് നേരത്തേ പുറത്തുവന്നിരുന്നു. സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തി് ട്ടുണ്ട്. തൊട്ടുപിന്നാലെയാണ് സമാന രീതിയില്‍ മറ്റൊരു സംഭവം കൂടി പുറത്തുവരുന്നത്. നടന്‍ ദിലീപിനെതിരെ മൊഴികൊടുത്താല്‍ ജീവഹാനി ഉണ്ടാകുമെന്നടക്കം ഭീഷണിക്കത്തുകള്‍ വന്നതോടെ വിപിന്‍ലാല്‍ കാസര്‍ഗോഡ് ബേക്കല്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ജനുവരി 24 ന് വിപിന്‍ലാലിനെ തേടി പ്രദീപ് ബേക്കലില്‍ എത്തി.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തുടര്‍ന്ന് ബന്ധുവിന്റെ ജ്വല്ലറിയിലെത്തി അയാള്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്റെ പരാതിയിലുണ്ട്. ബന്ധുവിന്റെ ജ്വല്ലറിയിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവായുണ്ട്. ഫോണ്‍വിളിക്ക് പുറമെ കത്തുകളിലൂടെയും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാല്‍ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും എതിരായാല്‍ ജീവന് ഭീഷണിയുണ്ടാകുമെന്നുമായിരുന്നു സന്ദേശം. കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും മുന്‍നിര്‍ത്തിയാണ് പ്രദീപാണ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
Offered 5 cent land and Rs 25 Lakh to Turn hostile, Says Actress Attack Case Witness jinson