ഇത് സിപിഎമ്മിന് വേണ്ടി കത്തിച്ചതല്ലേ രാജേട്ടാ, ഒ. രാജഗോപാലിന്റെ ദീപം തെളിയിക്കല്‍ പോസ്റ്റിന് പരിഹാസവുമായി സംഘപരിവാര്‍ അനുകൂലികള്‍

ഇത് സിപിഎമ്മിന് വേണ്ടി കത്തിച്ചതല്ലേ രാജേട്ടാ, ഒ. രാജഗോപാലിന്റെ ദീപം തെളിയിക്കല്‍ പോസ്റ്റിന് പരിഹാസവുമായി സംഘപരിവാര്‍ അനുകൂലികള്‍
Published on

പശ്ചിമബംഗാളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ദീപം തെളിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാലനെതിരെ സംഘപരിവാര്‍ അനുയായികള്‍. ഇടതുസര്‍ക്കാര്‍ വിജയദിനം ആഘോഷിച്ച അതേസമയത്താണ് സേവ് ബംഗാള്‍ ഹാഷ് ടാഗില്‍ ഒ.രാജഗോപാലിന്റെ പോസ്റ്റ്. നേമം തോല്‍വിക്ക് പിന്നാലെ രാജഗോപാലിനെതിരെ രംഗത്ത് വന്ന സൈബര്‍ അണികളാണ് ഇക്കുറിയും രാജഗോപാലിനെതിരെ പ്രതിഷേധം അറിയിച്ചത്. സിപിഎമ്മിനെയും ഇടതുഭരണത്തെയും അനുകൂലിച്ചാവും ഒ.രാജഗോപാല്‍ ദീപം തെളിയിച്ചതെന്നാണ് പരിവാര്‍ അനുകൂലികളുടെ വാദം. സേവ് ബംഗാള്‍, ബംഗാള്‍ വയലന്‍സ് തുടങ്ങിയ ഹാഷ്ടാഗും ഒ.രാജഗോപാല്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിരുന്നു.

ഒ.രാജഗോപാലിനെ പിന്തുണച്ചും ആക്ഷേപഹാസ്യ കമന്റുകളുമായും സിപിഎം അനുകൂലികളും കമന്റില്‍ അണിനിരന്നിട്ടുണ്ട്. ഇടത് മുന്നണിയുടെ വിജയമാണ് രാജഗോപാല്‍ ആഘോഷിച്ചതെന്നും, രാജേട്ടനില്‍ കമ്മ്യൂണിസത്തിന്റെ നിശബ്ദ തരംഗമുണ്ടെന്ന് വേണം അനുമാനിക്കാണെന്നും കമന്റുകള്‍ വന്നു. നേരത്തെ എന്‍ഡിഎക്ക് വോട്ട് ചെയ്തവര്‍ക്ക് നന്ദിയറിയിച്ചുള്ള ഒ.രാജഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വ്യക്തിഹത്യയും അസഭ്യവര്‍ഷവും നിറഞ്ഞ കമന്റുകളുമായി ബിജെപി അണികള്‍ എത്തിയിരുന്നു. നേമത്ത് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലായിരുന്നു പ്രചരണഘട്ടത്തില്‍ രാജഗോപാലിന്റെ പ്രസ്താവനകള്‍. കുമ്മനം രാജശേഖരന്റെ വിജയസാധ്യതയെക്കുറിച്ചും രാജഗോപാല്‍ പ്രതികൂലമായാണ് സംസാരിച്ചിരുന്നത്.

പോസ്റ്റിന് താഴെയുള്ള കമന്റുകള്‍

ഇടതുപക്ഷ വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്ന താങ്കള്‍ക് അഭിനന്ദനങ്ങള്‍. മറ്റുള്ള സംഘ് പ്രവര്‍ത്തകരോട്ടുള്ള വിരോധം അല്ലല്ലോ ഈ പ്രകടനം

ബംഗാളിലെ അക്രമ സംഭവങ്ങളില്‍ വിളക്ക് അണച്ച് പ്രതിഷേധിക്കാന്‍ അല്ലായിരുന്നോ ശാഖയില്‍ പറഞ്ഞത്.. എന്നിട്ട് LDF ന് വേണ്ടി ദീപം തെളിയിച്ച രാജേട്ടന്‍.

കേരളത്തില്‍ ഇനി നിയമസഭയില്‍ വരണമെങ്കില്‍ ദീപം തെളിയിച്ചാലേ പറ്റു. ബിജെപി യുടെ തലയ്ക്കു മുകളില്‍ വക്കണം. മൂക്കില്‍ പഞ്ഞി വക്കാന്‍ മറക്കല്ലേ

ഹലോ... ഇന്‍കം ടാക്‌സ് ഓഫീസല്ലേ...

ഒരുത്തനിവിടെ സംഘം ആഹ്വാനം ചെയ്യാതെ ദീപം കത്തിച്ചിട്ടുണ്ട്.

പേര്.... ഒ.രാജഗോപാല്‍..

രാജേട്ടനില്‍ കമ്മ്യൂണിസത്തിന്റെ നിശബ്ദ തരംഗമുണ്ടെന്ന് വേണം അനുമാനിക്കാന്‍.

മുല്ല പൂമ്പൊടിയേറ്റ് കിടക്കും കല്ലിനും ഉണ്ടാകും സൗരഭ്യം .. 5 വര്‍ഷത്തെ സഹകരണത്തിന്റെ ഗുണം

Related Stories

No stories found.
logo
The Cue
www.thecue.in