കന്യാസ്ത്രീ പീഡനത്തില്‍ ഫ്രാങ്കോക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി

ബിഷപ്പ് ഫ്രാങ്കോ
ബിഷപ്പ് ഫ്രാങ്കോ
Published on

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് തിരിച്ചടി. കേസിന്റെ വിചാരണ തള്ളണമെന്ന ഫ്രാങ്കോയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ കോട്ടയം സെഷന്‍സ് കോടതിയും വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്.

കേസ് നീട്ടിക്കൊണ്ടുപോകാനാണ് പ്രതിയുടെ ശ്രമമെന്നും പര്യാപ്തമായ തെളിവുണ്ടെന്നും ഇരയുടെ രഹസ്യമൊഴിയിലും തെളിവുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഈ വാദം കണക്കിലെടുത്താണ് വിടുതല്‍ ഹര്‍ജി തള്ളിയത്.

അധികാര ദുര്‍വിനിയോഗത്തിലൂടെ ലൈംഗിക പീഢനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗിക അതിക്രമം, അന്യായമായി തടങ്കലില്‍ വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് മേല്‍ ചുമത്തിയിരിക്കുന്നത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളില്‍ 25 കന്യാസ്ത്രീകളും, 11 വൈദികളും ഉണ്ട്.

2014 മെയ് മുതല്‍ രണ്ട് വര്‍ഷത്തോളം കുറവിലങ്ങാട്ട മഠത്തില്‍ എത്തി ബിഷപ്പ് ഫ്രാങ്കോ ബലാല്‍സംഗം ചെയ്‌തെന്നാണ് പരാതി.

Related Stories

No stories found.
logo
The Cue
www.thecue.in