സമദൂരം വിട്ടു, ഭരണമാറ്റം ഉണ്ടാകണമെന്ന് സുകുമാരന്‍ നായര്‍

സമദൂരം വിട്ടു, ഭരണമാറ്റം ഉണ്ടാകണമെന്ന് സുകുമാരന്‍ നായര്‍
Published on

തെരഞ്ഞെടുപ്പില്‍ സമദൂരസിദ്ധാന്തമെന്ന പ്രഖ്യാപിത നിലപാട് വിട്ട് എന്‍.എസ്.എസ്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഭരണമാറ്റമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

ചങ്ങനാശ്ശേരി മണ്ഡലത്തിലെ വാഴപ്പള്ളി സെന്റ് തെരേസസ് ഹൈസ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രതികരണം. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുനാളുകളായി വിശ്വാസികളുടെ പ്രതിഷേധമുണ്ട്. അവര്‍ക്കാണ് വോട്ടെന്നും സുകുമാരന്‍ നായര്‍

മുഖ്യമന്ത്രിയുടെ മറുപടി

അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണ്. പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്നതുകൊണ്ടാണത്. അതിനാല്‍ അയ്യപ്പഭക്തനായ ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ എന്തിങ്കിലും പറയുമെന്ന് വിശ്വസിക്കാനാകില്ല. ഇടതുജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും ധര്‍മ്മടത്ത് മുഖ്യമന്ത്രി

Related Stories

No stories found.
logo
The Cue
www.thecue.in