ആദ്യം നിഷേധിച്ചു, പിന്നെ മയപ്പെടുത്തി; പെഗാസസിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് എന്‍.എസ്.ഒ

ആദ്യം നിഷേധിച്ചു, പിന്നെ മയപ്പെടുത്തി; പെഗാസസിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് എന്‍.എസ്.ഒ
Published on

ന്യൂഡല്‍ഹി: പെഗാസസുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമെന്ന് എന്‍.എസ്.ഒയുടെ സഹ സ്ഥാപകന്‍ ഷാലേവ് ഹൂലിയോ. മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്നും ഹൂലിയോ പറഞ്ഞു.

നിലവില്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ പലതും സ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ഹൂലിയോ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു. മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്നതുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ ഗൗരവതരമാണെന്നും ഹൂലിയോ പ്രതികരിച്ചു. അതേസമയം ചോര്‍ന്ന ഡാറ്റയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്‍.എസ്.ഒ നിഷേധിച്ചു.

എന്‍.എസ്.ഒയുടെ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയ അഞ്ച് ക്ലയിന്റുകളെ തങ്ങള്‍ 2016 മുതല്‍ ഒഴിവാക്കിയെന്നും ഹുലിയോ കൂട്ടിച്ചേര്‍ത്തു. പെഗാസസ് പ്രൊജക്ട അടിസ്ഥാനരഹിതമാണെന്ന് എന്‍.എസ്.ഒ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് തന്നെ ആരോപിച്ചിരുന്നു.

ആദ്യം നിഷേധിച്ചു, പിന്നെ മയപ്പെടുത്തി; പെഗാസസിലൂടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് എന്‍.എസ്.ഒ
പെഗാസസ് ആരെയൊക്കെ ചോർത്തി? പ്രതിരോധത്തിലാകുന്ന കേന്ദ്രസർക്കാർ

അതേസമയം നേരത്തെ റിപ്പോര്‍ട്ടിനെ പൂര്‍ണമായും നിരാകരിച്ച എന്‍.എസ്.ഒ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മൃദു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെയും പൗര സമൂഹത്തെയം ബഹുമാനിക്കുന്നുണ്ടെന്നും ഹൂലിയോ പ്രതികരിച്ചു. ചില സാഹചര്യങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കള്‍ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നുണ്ടന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in