എക് ധക്കാ ഔര്‍ ദോ എന്ന് പറഞ്ഞത് എതോ പഴയ കാര്‍ തള്ളാനായിരുന്നുവെന്ന് എന്‍എസ് മാധവന്‍

എക് ധക്കാ ഔര്‍ ദോ എന്ന് പറഞ്ഞത് എതോ പഴയ കാര്‍ തള്ളാനായിരുന്നുവെന്ന് എന്‍എസ് മാധവന്‍
Published on

ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ട വിധിയെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. എക് ധക്കാ ഔര്‍ ദോ എന്ന് പറഞ്ഞത് എതോ പഴയ കാര്‍ തള്ളാനായിരുന്നുവെന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. പള്ളി തകര്‍ക്കുമ്പോള്‍ കര്‍സേവകര്‍ വിളിച്ച മുദ്രാവാക്യമായിരുന്നു എക് ധക്കാ ഔര്‍ ദോ എന്നത്.

ഒന്നു കൂടി തള്ളിയാല്‍ ബാബ്‌റി മസ്ജിദ് തകരും എന്നതാണ് എക് ധക്കാ ഔര്‍ ദോ ബാബരി മസ്ജിദ് തോട് ദോ എന്ന മുദ്രാവാക്യത്തിന്റെ അര്‍ത്ഥം. പള്ളി തകര്‍ക്കുന്നതിനല്ല, അവിടെയുണ്ടായിരുന്ന ഏതോ പഴയ കാര്‍ തള്ളാനാണ് ഇങ്ങനെ പറഞ്ഞതെന്നാണ് എന്‍ എസ് മാധവന്‍ പരിഹസിക്കുന്നത്.

എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പള്ളി തകര്‍ക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നാണ് ലക്‌നൗ കോടതി വിധിയില്‍ പറയുന്നത്. സാമൂഹ്യവിരുദ്ധരാണ് പള്ളി തകര്‍ത്തത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളില്ല. പള്ളിപൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങള്‍ കോടതി തള്ളി. മുന്‍കൂട്ടി തീരുമാനിച്ചത് പ്രകാരമല്ല, പെട്ടെന്നുണ്ടായ വികാരത്തിലാണ് മസ്ജിദ് തകര്‍ത്തതെന്നുമാണ് വിധി.

Related Stories

No stories found.
logo
The Cue
www.thecue.in