സഭയുടെ പുറകില്‍ പോയി എല്‍ഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ തോറ്റ ചരിത്രം; ജാതി അങ്കഗണിതമല്ല വേണ്ടതെന്ന് എന്‍.എസ് മാധവന്‍

സഭയുടെ പുറകില്‍ പോയി എല്‍ഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ തോറ്റ ചരിത്രം; ജാതി അങ്കഗണിതമല്ല വേണ്ടതെന്ന് എന്‍.എസ് മാധവന്‍
Published on

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി എന്‍.എസ് മാധവന്‍. എറണാകുളം ജില്ല ജാതി അങ്കഗണിതം പ്രകാരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണ്ട യുപി-ബീഹാര്‍ അല്ല. സഭയുടെ പുറകില്‍ പോയി എല്‍ഡിഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ തോറ്റ ചരിത്രമാണുള്ളതെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം. സ്ഥാനാര്‍ത്ഥി നന്നായാല്‍ ജാതി നോക്കാതെ വോട്ട് ചെയ്യുന്നവരാണ് എറണാകുളത്തുകാരെന്നും എന്‍.എസ് മാധവന്‍.

എന്‍.എസ് മാധവന്‍ പറഞ്ഞത്

എറണാകുളം ജില്ല രാജ്പുത് + കായസ്ഥ എന്നമട്ടില്‍ ജാതി അങ്കഗണിതം പ്രകാരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണ്ട യുപി-ബീഹാര്‍ അല്ല. 'സഭ'യുടെ പുറകില്‍പോയി എല്‍ഡിഎഫ് നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ തോറ്റ ചരിത്രമാണുള്ളത്. സ്ഥാനാര്‍ത്ഥി നന്നായാല്‍ ജാതി നോക്കാതെ വോട്ട് ചെയ്യുന്നാണ് ഇവിടത്തുകാര്‍. ഉദാഹരണം എം.കെ. സാനു.

Related Stories

No stories found.
logo
The Cue
www.thecue.in