‘പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു’; അമിത്ഷായ്‌ക്കെതിരെ ബിനോയ് വിശ്വത്തിന്റ അവകാശലംഘന നോട്ടീസ്

‘പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു’; അമിത്ഷായ്‌ക്കെതിരെ ബിനോയ് വിശ്വത്തിന്റ അവകാശലംഘന നോട്ടീസ്

Published on

പൗരത്വ രജിസ്റ്ററില്‍ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്്‌ക്കെതിരെ ബിനോയ് വിശ്വം എം പി അവകാശലംഘന നോട്ടീസ് നല്‍കി. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് അമിത്ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന് പിന്നാലെ അമിത്ഷാ നിലപാട് മാറ്റിയെന്നാണ് ബിനോയ് വിശ്വം ആരോപിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു’; അമിത്ഷായ്‌ക്കെതിരെ ബിനോയ് വിശ്വത്തിന്റ അവകാശലംഘന നോട്ടീസ്
‘കമ്യൂണിസ്റ്റുകളുടെ ഹബ്ബായ ജെഎന്‍യു വെച്ചുപൊറിപ്പിക്കില്ല’; അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാ ദള്‍

രാജ്യസഭ സെക്രട്ടറി ജനറലിനാണ് അമിത്ഷായ്‌ക്കെതിരായ അവകാശലംഘന നോട്ടീസ് നല്‍കിയത്. ഒമ്പത് തവണ പാര്‍ലമെന്റില്‍ അമിത്ഷാ പൗരത്വ രജിസ്റ്റര്‍ രാജ്യത്ത് നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് മാറ്റിപ്പറഞ്ഞത് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കലാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ബിനോയ് വിശ്വം പറയുന്നു.

‘പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു’; അമിത്ഷായ്‌ക്കെതിരെ ബിനോയ് വിശ്വത്തിന്റ അവകാശലംഘന നോട്ടീസ്
സര്‍ക്കാരിന്റെ സല്‍ക്കാരം ബഹിഷ്‌കരിച്ച ബോളിവുഡ് തെരുവില്‍, ‘നിരായുധര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താം’ 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. ജിവിഎല്‍ നരസിംഹ റാവു എംപിയാണ് നോട്ടീസ് നല്‍കിയിരുന്നത്. കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് സുരേഷ് കുറുപ്പ് എംഎല്‍എ നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കിയിരുന്നു. നിയമസഭയുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് എംപി നടത്തിയതെന്നായിരുന്നു നോട്ടീസില്‍ ആരോപിച്ചിരുന്നത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in