‘കിം ജോങ് ഉന്‍ ജീവനോടെയുണ്ട്’, സുഖമായിരിക്കുന്നുവെന്നും ദക്ഷിണ കൊറിയ
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് ദക്ഷിണകൊറിയ. കിമ്മിന്റെ ആരോഗ്യാവസ്ഥയെ സംബന്ധിച്ച് പ്രചരിച്ച അഭ്യൂഹങ്ങള്‍ തള്ളി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവ് രംഗത്തെത്തി. കിം സുഖമായിരിക്കുന്നുവെന്നും അദ്ദേഹം സിഎന്‍എന്‍ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സംശയാസ്പദമായ സാഹചര്യങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, തങ്ങളുടെ സര്‍ക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും മൂണ്‍ ജെ ഇന്‍ന്റെ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. ഏപ്രില്‍ 15ന് ഉത്തരകൊറിയയിലെ പ്രധാന ആഘോഷമായ, കിം ഇല്‍ സംഗിന്റെ ജന്മദിനാഘോഷത്തില്‍ നിന്ന് കിം ജോങ് ഉന്‍ വിട്ടു നിന്നതോടെയായിരുന്നു കിമ്മിന്റെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്.
മുത്തച്ഛന്റെ ജന്മവാര്‍ഷികത്തില്‍ നിന്ന് കിം വിട്ടു നിന്നത് ആരോഗ്യാവസ്ഥ ഗുരുതരമായതിനാലാണെന്നും, ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ രഹസ്യാന്വോഷണ വിഭാഗത്തെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ച് ദക്ഷിണ കൊറിയ രംഗത്തെത്തി. ഉത്തര കൊറിയയില്‍ പ്രത്യേകിച്ച് നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നും, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കിയത്.