ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ഇനി സര്‍ജറി നടത്താം, കേന്ദ്രത്തിന്റെ അനുമതി; എതിര്‍ത്ത് ഐ.എം.എ

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും ഇനി സര്‍ജറി നടത്താം, കേന്ദ്രത്തിന്റെ അനുമതി; എതിര്‍ത്ത് ഐ.എം.എ
Published on

രാജ്യത്ത് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ശസ്ത്രക്രിയയടക്കം നടത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ചെവി, തൊണ്ട, മൂക്ക്, കണ്ണ്, എല്ലുകള്‍, പല്ലുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സര്‍ജറികള്‍ പരിശീലനം നേടിയശേഷം നടത്താം.

ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ സര്‍ജറി പഠനവും ഉള്‍പ്പെടുത്തുന്നത്. 25 വര്‍ഷത്തിലേറെയായി ആയുര്‍വേദ സ്ഥാപനങ്ങളിലും ആശുപത്രികളിലും ഈ ശസ്ത്രക്രിയകള്‍ ചെറിയ തോതില്‍ നടക്കുന്നുണ്ടെങ്കിലും നിയമപരമെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി മാത്രമാണ് ഇപ്പോഴത്തെ വിജ്ഞാപനമെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ പ്രസിഡന്റ് അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അംഗീകാരം നല്‍കിയതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തി. ചികിത്സാരീതികളെ കൂട്ടിക്കുഴക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഐ.എം.എ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in