അപകടം പറ്റിയ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകി; ആംബുലന്‍സ് വരുന്നത് വരെ ആളുകള്‍ നോക്കി നിന്നുവെന്ന് വഫ ഫിറോസ്

അപകടം പറ്റിയ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകി; ആംബുലന്‍സ് വരുന്നത് വരെ ആളുകള്‍ നോക്കി നിന്നുവെന്ന് വഫ ഫിറോസ്

Published on

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകി. അപകടം നടന്ന ഉടനെ ആളുകള്‍ എല്ലാവരും ഓടിക്കൂടിയെങ്കിലും ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്ന് ശ്രീരാമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് ‘ഏഷ്യാനെറ്റ് ന്യൂസി’നോട് പറഞ്ഞു.

അപകടം പറ്റിയ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകി; ആംബുലന്‍സ് വരുന്നത് വരെ ആളുകള്‍ നോക്കി നിന്നുവെന്ന് വഫ ഫിറോസ്
ശ്രീറാമിന്റെ സര്‍വ്വേ ഡയറക്ടര്‍ സ്ഥാനം തെറിച്ചു; ഒടുവില്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി ചീഫ് സെക്രട്ടറി 

അപകടം നടന്ന ഉടനെ ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. രക്ഷിക്കണം എന്ന് എല്ലാവരുടെയും അടുത്തെത്തി പറഞ്ഞു. പക്ഷേ ഈ ഒരു കണ്ടീഷണില്‍ ആംബുലന്‍സ് വന്നാലെ കൊണ്ടു പോകാനാകു എന്നായിരുന്നു ആളുകള്‍ പറഞ്ഞത്. ആംബുലന്‍സ് വരുന്നത് വരെ എല്ലാവരും കാത്തിരുന്നുവെന്നും അതിനുശേഷമാണ് കൊണ്ടു പോയതെന്നും വഫ പറഞ്ഞു.

അപകടം പറ്റിയ ബഷീറിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകി; ആംബുലന്‍സ് വരുന്നത് വരെ ആളുകള്‍ നോക്കി നിന്നുവെന്ന് വഫ ഫിറോസ്
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരുവന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചു. കേസ് ഡയറിയും രക്തപരിശോധനാഫലവും പരിശോധിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. അപകടമുണ്ടായ കാറിന്റെ ഭാഗങ്ങളും കോടതിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളിയത്.

ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അപകടത്തില്‍ ശ്രീരാമിന് തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.ശ്രീറാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് അറിയുന്നതിനായി ഡോപുമിന്‍ ടെസ്റ്റ് നടത്തണമെന്ന് സിറാജ് മാനേജ്മെന്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

logo
The Cue
www.thecue.in