മന്ത്രി പി തിലോത്തമന്‍
മന്ത്രി പി തിലോത്തമന്‍

സന്ദീപ് രാജേന്ദ്രന്‍ ഭക്ഷ്യവകുപ്പില്‍ ഇടപെടുന്നില്ലെന്ന് മന്ത്രി തിലോത്തമന്‍; എംഎല്‍എയുടെ പരിക്ക് വ്യാജമെന്ന് പൊലീസ്

Published on

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകന്‍ സന്ദീപ് രാജേന്ദ്രന്‍ ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയാണെന്ന ആരോപണം ശരിയല്ലെന്ന് മന്ത്രി പി തിലോത്തമന്‍. ആരോപണം ദുഷ്ടലാക്കോടെയുള്ളതാണെന്ന് സിപിഐ നേതാവ് പ്രതികരിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വിദേശത്തുനിന്നെത്തിയ കാനം രാജേന്ദ്രന്റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്‌ലെറ്റുകളിലെ സാധനങ്ങള്‍ വാങ്ങുന്നതിന്റെ ഇടനിലക്കാരനായി നിന്ന് കോടികള്‍ കമ്മീഷന്‍ തട്ടിയെന്ന് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ ഇന്നലെ വാര്‍ത്ത വന്നിരുന്നു. സംസ്ഥാനത്തെ നിരവധി റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ സന്ദീപ് രാജേന്ദ്രന് പങ്കുണ്ടായിരുന്നെന്നും വീക്ഷണം ആരോപിച്ചിരുന്നു.

ചില മാധ്യമങ്ങളില്‍ വന്ന ദുരാരോപണങ്ങളില്‍ പറയുന്നതുപോലെ ഈ വകുപ്പിന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങളില്‍ പുറത്തുനിന്ന് ആരെങ്കിലും ഇടപെടുകയോ സപ്ലൈകോയുടെ വാണിജ്യ ഇടപാടുകളില്‍ പങ്കുചേരുകയോ ഉണ്ടായിട്ടില്ല.

ഭക്ഷ്യവകുപ്പ് മന്ത്രി

അരിയുടെ വില അമിതമായി ഉയര്‍ന്ന സന്ദര്‍ഭത്തില്‍ ആന്ധ്രയില്‍ നിന്ന് നേരിട്ട് അരി വാങ്ങുകയായിരുന്നു. കേരളത്തിലെ റേഷന്‍ വിതരണം നിയന്ത്രിച്ചിരുന്ന സ്വകാര്യ-മൊത്ത വിതരണക്കാരെ പുറത്താക്കാനും സര്‍ക്കാര്‍ സംവിധാനം വഴി റേഷന്‍ വിതരണം നടത്താനും ഇച്ഛാശക്തി കാണിച്ച സര്‍ക്കാരിനെതിരെയുള്ള കുപ്രചരണങ്ങള്‍ തള്ളിക്കളയുന്നു. ആലപ്പുഴയില്‍ പോസ്റ്റര്‍ ഒട്ടിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരാവില്ല. പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ എതിരാളികള്‍ ചെയ്തതാകാമെന്നും മന്ത്രി തിലോത്തമന്‍ പറഞ്ഞു.

വീക്ഷണം വാര്‍ത്ത  
വീക്ഷണം വാര്‍ത്ത  
മന്ത്രി പി തിലോത്തമന്‍
‘വയസാംകാലത്ത് ആര് ബ്ലാക്‌മെയില്‍ ചെയ്യാന്‍’; സിപിഐഎമ്മിന്റെ കെണിയിലാണെന്ന ആരോപണത്തില്‍ കാനം രാജേന്ദ്രന്റെ മറുപടി
സിപിഐ നേതാക്കള്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റതിനെതിരെ കാനം രാജേന്ദ്രന്‍ ശക്തമായ നിലപാട് എടുക്കാത്തതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്.  

ലാത്തിച്ചാര്‍ജിന് കാരണമായ മാര്‍ച്ച് തങ്ങളുടെ അനുമതിയോടെ ആയിരുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തി. പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു അനുമതി നല്‍കിയിരുന്നത്. അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു നിര്‍ദ്ദേശമെന്നും ജില്ലാ നേതൃത്വം ഇത് അനുസരിച്ചില്ലെന്നും സംസ്ഥാന നേതൃത്വം ആരോപിച്ചു.

ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്നും അന്വേഷണം നടത്തണമെന്നുമാണ് പൊലീസിന്റെ ആവശ്യം. എംഎല്‍എയുടെ ഇടത് കൈ ഒടിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് തഹസീല്‍ദാര്‍ കളക്ടര്‍ക്ക് കൈമാറി.

മന്ത്രി പി തിലോത്തമന്‍
വെല്‍കം കാര്‍ഡില്‍ ജിഷ്ണുവിന്റെ ചിത്രം; നെഹ്‌റു കോളേജില്‍ അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
logo
The Cue
www.thecue.in