സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായ് വിവാഹിതയായി. പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. ബ്രിട്ടനിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹമെന്ന് മലാല സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
24കാരിയായ മലാലയും കുടുംബവും നിലവില്‍ ബ്രിട്ടണിലാണ് താമസിച്ചുവരുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹമെന്ന് മലാല ട്വീറ്റിലൂടെ അറിയിച്ചു. 'ഇന്ന് എന്റെ ജീവിതത്തിലെ വിലമതിക്കാനാകാത്ത ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസറും തീരുമാനിച്ചു', വിവാഹഫോട്ടോ പങ്കുവെച്ച് മലാല കുറിച്ചു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദിച്ച മലാലയ്ക്ക് 2012ല്‍ പതിനഞ്ചാം വയസിലാണ് പാക്കിസ്താനില്‍ താലിബാന്റെ വെടിയേറ്റത്. തുല്യവിദ്യാഭ്യാസ അവകാശത്തിനായി 16-ാം വയസില്‍ ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചു. 2014ലാണ് മലാലയ്ക്ക് നൊബേല്‍ സമ്മാനം ലഭിക്കുന്നത്.