'യോഗിയുടെ നാട്ടില്‍ വനിതാ പൊലീസ് ഇല്ലേ', പ്രിയങ്കയെ പുരുഷ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതില്‍ ശിവസേന

'യോഗിയുടെ നാട്ടില്‍ വനിതാ പൊലീസ് ഇല്ലേ', പ്രിയങ്കയെ പുരുഷ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതില്‍ ശിവസേന
Published on

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തത് ചോദ്യം ചെയ്ത് ശിവസേന. യോഗിയുടെ നാട്ടില്‍ വനിതാ പൊലീസ് ഇല്ലേയെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റില്‍ ചോദിച്ചു. പ്രിയങ്കയെ കയ്യേറ്റം ചെയ്യുകയും കുര്‍ത്തയില്‍ പിടിക്കുകയും ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനം. ഹത്‌റസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ലാത്തിച്ചാര്‍ജിനിടെ പ്രിയങ്ക പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നോക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്. രണ്ടാമത്തെ ശ്രമത്തിലാണ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും ദളിത് കുടുംബത്തെ സന്ദര്‍ശിക്കാനായത്.

'യോഗിയുടെ നാട്ടില്‍ വനിതാ പൊലീസ് ഇല്ലേ', പ്രിയങ്കയെ പുരുഷ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതില്‍ ശിവസേന
'പ്രിയങ്കയുടെ നെഞ്ചിലമര്‍ന്ന് തേങ്ങുന്ന ഇന്ത്യ, ആഴങ്ങളില്‍ പൊടിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ രാഷ്ട്രീയം'

ശനിയാഴ്ച ഉച്ചയോടെ പ്രിയങ്ക ഓടിച്ച വാഹനത്തില്‍ രാഹുലും പിന്നാലെ എംപിമാരും ഹത്രസിലേക്ക് പുറപ്പെട്ടു. എന്നാല്‍ ഇവരെ തടയാന്‍ ഡല്‍ഹി നോയിഡ ഫ്‌ളൈവേയില്‍ യുപി പൊലീസിന്റെ വന്‍ സന്നാഹമാണ് നിലയുറപ്പിച്ചത്. രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മുപ്പതോളം എംപിമാരുമുണ്ടായിരുന്നു. എന്നാല്‍ അഞ്ചുപേര്‍ക്കേ യുപി പൊലീസ് സന്ദര്‍ശനാനുമതി നല്‍കിയുള്ളൂ. അതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. പരിക്കേറ്റ പ്രവര്‍ത്തകരെ വാഹനത്തില്‍ കയറ്റിവിട്ട ശേഷമാണ് ഇരുവരും യാത്ര തുടര്‍ന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുകുള്‍ വാസ്‌നിക് എന്നിവരാണ് രാഹുലിനെയും പ്രിയങ്കയെയും അനുഗമിച്ചത്. തുടര്‍ന്ന് ഇവര്‍ വീട്ടിലെത്തി കുടുംബത്തെ കാണുകയും അവരെ കേള്‍ക്കുകയുമായിരുന്നു.

'യോഗിയുടെ നാട്ടില്‍ വനിതാ പൊലീസ് ഇല്ലേ', പ്രിയങ്കയെ പുരുഷ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതില്‍ ശിവസേന
നീതി ഉറപ്പാക്കണമെന്ന് ഹത്രസ് പെണ്‍കുട്ടിയുടെ അമ്മ ; കുടുംബത്തെ ചേര്‍ത്തുപിടിച്ച് രാഹുലും പ്രിയങ്കയും

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മകള്‍ക്ക് നീതി ഉറപ്പാക്കണമെന്നാണ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങളെല്ലാം മറികടന്ന് വീട്ടിലെത്തിയ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരോട് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പിതാവും പറഞ്ഞു. നീതി ഉറപ്പാക്കും വരെ ഒപ്പമുണ്ടാകുമെന്നും പോരാട്ടം തുടരുമെന്നും കുടുംബത്തോട് ഇരുവരും വ്യക്തമാക്കി. തങ്ങള്‍ നേരിട്ട ക്രൂരതകള്‍ രാഹുലിനും പ്രിയങ്കയ്ക്കും മുന്നില്‍ മാതാപിതാക്കളും സഹോദരങ്ങളും വിവരിച്ചു. നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കുടുംബത്തെ അനുവദിച്ചില്ല. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. യോഗി ആദിത്യനാഥ് ഉത്തരവാദിത്വം മനസ്സിലാക്കണം. കുടുംബത്തിന് സുരക്ഷ നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ഒരു ശക്തിക്കും ഹത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ശബ്ദം ഇല്ലാതാക്കാനാകില്ലെന്ന് രാഹുലും മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തെ സംരക്ഷിക്കേണ്ടത് യുപി സര്‍ക്കാരിന്റെ കടമയാണ്. നീതി ലഭിക്കും വരെ കുടുംബത്തിനൊപ്പമുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്ന ആദ്യ പ്രതിപക്ഷ സംഘമായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തിലുള്ളത്. 45 മിനിട്ടോളം ഇവിടെ തുടര്‍ന്ന ശേഷമാണ് മടങ്ങിയത്.

Related Stories

No stories found.
logo
The Cue
www.thecue.in