രേഷ്മക്കെതിരെ വ്യക്തിപരമായ അധിക്ഷേപം പാടില്ല; പി.സതീദേവി

രേഷ്മക്കെതിരെ വ്യക്തിപരമായ അധിക്ഷേപം പാടില്ല; പി.സതീദേവി
Published on

കണ്ണൂര്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിയെ ഒളിപ്പിച്ചതിന് അറസ്റ്റിലായ രേഷ്മക്കെതിരെ വ്യക്തിപരമായ അധിക്ഷേപം പാടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.

സ്ത്രീകള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കുറ്റത്തിന് അതീതമായി മറ്റ് രീതിയില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സതീദേവി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തിപരമായ അധിക്ഷേപത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം രേഷ്മയുടെ അഭിഭാഷക പറഞ്ഞിരുന്നു.

പി.സതീദേവിയുടെ വാക്കുകള്‍

ഏതെങ്കിലുമൊരു കേസില്‍ പ്രതി സ്ഥാനത്ത് സ്ത്രീകള്‍ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ നടത്തിയിട്ടുള്ള കുറ്റത്തിന്റെയോ അല്ലെങ്കില്‍ അവരുടെ മേല്‍ ചാര്‍ജ് ചെയ്യപ്പെട്ട കുറ്റത്തിന് അതീതമായിട്ടോ കാണുക എന്നുള്ളത് ഒരു പൊതു സമീപനമായിട്ടുണ്ട്.

ഒരു കാരണവശാലും അത് അംഗീകരിക്കാന്‍ കഴിയില്ല എന്നതാണ്. അവര്‍ ഏത് നിലയിലാണോ കുറ്റം നിര്‍വഹിച്ചിട്ടുള്ളത് ആ കുറ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം കേസ് ചാര്‍ജ് ചെയ്യേണ്ടത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം അന്വേഷണം മുന്നോട്ട് കൊണ്ടു പോകേണ്ടത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

വ്യക്തിപരമായിട്ടുള്ള ഒരു അധിക്ഷേപവും ഒരു സ്ത്രീക്കെതിരെയും ഉയര്‍ന്നു വരാന്‍ പാടില്ല എന്നുള്ളതാണ് അഭിപ്രായം. അവര്‍ക്കെതിരായി ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണെങ്കില്‍ നടപടി എടുക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in