ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍.സി.ബി

ലഹരി മരുന്ന് കേസ്; ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍.സി.ബി
Published on

ലഹരി മരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സമീര്‍ വാങ്കഡെയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റെയ്ഡ് നടപടികള്‍ ചിത്രീകരിച്ചില്ല. ആര്യന്‍ ഖാനില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തില്ല. മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കരുതായിരുന്നു. ചാറ്റ് പരിശോധിച്ചതില്‍ നിന്ന് ലഹരി മാഫിയയുമായി ബന്ധം തെളിയിക്കാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഗൂഢാലോചന വാദവും നിലനില്‍ക്കില്ല എന്നതാണ് എന്‍സിബിയുടെ കണ്ടെത്തലുകള്‍. രണ്ട് മാസത്തിനകം എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഒക്ടോബര്‍ 3നായിരുന്നു എന്‍സിബി ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ ഒരു ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിക്ക് ഇടയിലായിരുന്നു അറസ്റ്റ്. തുടര്‍ന്ന് ഒരുമാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ആര്യന് ജാമ്യം ലഭിച്ചത്. നടി ജൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്.

രാജ്യം വിട്ടു പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങി 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. ആര്യനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോത്തഗിയാണ് ഹൈക്കോടതിയില്‍ ഹാജരായത്.

Related Stories

No stories found.
logo
The Cue
www.thecue.in