രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തരവകുപ്പ് ലോക്‌സഭയില്‍ രേഖാമൂലമാണ് മറുപടി നല്‍കിയിരിക്കുന്നത്. അസമില്‍ മാത്രമാണ് ഇപ്പോള്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത്. ഇപ്പോള്‍ മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ പദ്ധതിയുണ്ടോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി നിത്യാനന്ദ റായിയാണ് സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. ഡിഎംകെ, സിപിഐ, സിപിഎം, ആര്‍ജെഡി, എന്‍സിപി, എസ് പി, ബി എസ് പി തുടങ്ങിയ പാര്‍ട്ടികള്‍ ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കിയിരുന്നു.
ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു.കേരളം, പഞ്ചാബ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പിലാക്കരുതെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.