സ്വന്തം രാഷ്ട്രീയം ചാനല്‍ പരിപാടിയില്‍ കൊണ്ടുവന്നാല്‍ ആ അവതാരകനും ചാനലിനും നഷ്ടമേ ഉണ്ടാകൂ; നികേഷ് കുമാര്‍

സ്വന്തം രാഷ്ട്രീയം ചാനല്‍ പരിപാടിയില്‍ കൊണ്ടുവന്നാല്‍ ആ അവതാരകനും ചാനലിനും നഷ്ടമേ ഉണ്ടാകൂ; നികേഷ് കുമാര്‍
Published on

കൊച്ചി: സ്വന്തം രാഷ്ട്രീയം ചാനല്‍ പരിപാടിയില്‍ കൊണ്ടുവന്നാല്‍ ആ അവതാരകനും ചാനലിനും നഷ്ടമേ ഉണ്ടാകുകയുള്ളുവെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡിയും എഡിറ്ററുമായ നികേഷ് കുമാര്‍.കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖമാസികയായ പത്രപ്രവര്‍ത്തകനില്‍ എഴുതിയ ലേഖനത്തിലാണ് നികേഷ് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട തന്റെ നിലപാട് തുറന്ന് പറഞ്ഞത്.

'' അവതാരകന് രാഷ്ട്രീയമായ അവബോധം ഉണ്ടാകും. ഞാന്‍ പാര്‍ട്ടിയാഫീസ് പോലുള്ളാരു വീട്ടില്‍ പെറ്റുവീണയാളാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഝരിച്ചിട്ടുണ്ട്. എനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ട്. എങ്കിലും വാര്‍ത്താ അവതാരകന്റെ കസേരയില്‍ ഇരിക്കുമ്പോള്‍ ആ രാഷ്ട്രീയം പറഞ്ഞാല്‍ സ്വയം വിഡ്ഢിയാകും. രാഷ്ട്രീയത്തിന്റെ പേരില്‍ ചോദ്യം ചോദിക്കാതിരുന്നാല്‍, അല്ലെങ്കില്‍ ഉള്ളിലുള്ള രാഷ്ട്രീയത്തിന്റെ പേരില്‍ ചോദ്യം ചോദിച്ചാല്‍ ഈ ജോലിക്ക് ഞാന്‍ കൊള്ളാത്തവനാകും.

രാഷ്ട്രീയപക്ഷപാതം എന്നത് പരിപാടിയില്‍ കാണിക്കാന്‍ പറ്റില്ല. പക്ഷെ, അവതാരകന് രാഷ്ട്രീയമാകാം. സ്വന്തം രാഷ്ട്രീയം ചാനല്‍ പരിപാടിയില്‍ കൊണ്ടുവന്നാല്‍ ആ അവതാരകനും ചാനലിനും നഷ്ടമേ ഉണ്ടാകൂ. അങ്ങനെയാകാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എനിക്ക് രാഷ്ട്രീയം ഉണ്ടെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. എല്ലാ കക്ഷി രാഷ്ട്രീയത്തിനും വാര്‍ത്തകളില്‍ ഇടം നല്‍കുവാന്‍ ശ്രമിക്കാറുണ്ട്,'' നികേഷ് കുമാര്‍ എഴുതി.

ഒരുമണിക്കൂര്‍ ചര്‍ച്ച ഫലപ്രദമായ ഒരു പ്ലാറ്റ്‌ഫോമാണെന്ന് വിശ്വസിക്കുന്നുവെന്നും തന്റെ അഭിപ്രായത്തില്‍ വിഷ്വല്‍ മീഡിയയുടെ എഡിറ്റോറിയല്‍ ഈചര്‍ച്ചയാണെന്നും നികേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in