സ്വപ്‌നയെയും സന്ദീപിനെയും റിമാന്‍ഡ് ചെയ്തു; കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

സ്വപ്‌നയെയും സന്ദീപിനെയും റിമാന്‍ഡ് ചെയ്തു; കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
Published on

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇരുവരെയും കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

സ്വപ്നയെ തൃശൂരിലുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും, സന്ദീപിനെ അങ്കമാലി കറുകുറ്റിയിലുള്ള കേന്ദ്രത്തിലേക്കുമാകും മാറ്റുക. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ നാളെ സമര്‍പ്പിക്കുമെന്നാണ് വിവരം. ഇവരുടെ കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷമാകും ഇത്.

കൊവിഡ് പരിശോധനാഫലം നെഗറ്റീവായാല്‍ ഇരുവരെയും കോടതി കസ്റ്റഡിയില്‍ വിട്ടേക്കും. തുടര്‍ന്നാകും പ്രതികളെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍. പരിശോധനാ ഫലം നെഗറ്റീവായാല്‍ അടുത്ത ദിവസം പ്രതികളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in