ഇത് ഫോട്ടോഷോപ്പ് ചിത്രം; തങ്ങളുടേതല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ഇത് ഫോട്ടോഷോപ്പ് ചിത്രം; 
തങ്ങളുടേതല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ്
Published on

പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ വെച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വ്യക്തമാക്കി പത്രം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തങ്ങളുടേതെന്ന പേരില്‍ പ്രധാമന്ത്രി മോദിയുടെ ചിത്രം പ്രചരിക്കുന്നത് തെറ്റാണെന്ന് പത്രം വ്യക്തമാക്കിയിരിക്കുന്നത്.

ലോകത്തിലെ അവസാന പ്രതീക്ഷ (ലാസ്റ്റ് ബെസ്റ്റ് ഹോപ് ഓഫ് ഏര്‍ത്ത്) എന്ന തലക്കെട്ടില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജില്‍ മോദിയെ കവര്‍ ചെയ്തു എന്ന രീതിയിലാണ് സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലുള്‍പ്പെടെ വ്യാപകമായി ചിത്രം പ്രചരിച്ചത്.

ലോകത്തിലെ ഏറ്റവും സ്‌നേഹിക്കപ്പെടുന്ന, ഏറ്റവും ശക്തനായ നേതാവ് നമ്മെ അനുഗ്രഹിക്കാന്‍ ഇവിടെയെത്തിയെന്നും വ്യാജമായി നിര്‍മ്മിച്ചെടുത്ത ചിത്രത്തില്‍ എഴുതിയിരുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ചിത്രം വ്യാപകമായി പ്രചരിച്ചത്.

'' ഇത് കെട്ടിച്ചമച്ച ചിത്രമാണ്. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും റീഷെയര്‍ ചെയ്യുന്നതും തെറ്റിധാരണയുണ്ടാക്കുകയും അസ്ഥിരത ഉണ്ടാക്കുകയേ ചെയ്യുകയുള്ളുവെന്നും ന്യൂയോര്‍ക്ക് ടൈംസ് ട്വീറ്റ് ചെയ്തു. നരേന്ദ്ര മോദിയെക്കുറിച്ച് തങ്ങള്‍ ചെയ്തു വസ്തുതാപരമായ വാര്‍ത്തകളുടെ ലിങ്ക് കൂടി ഉള്‍പ്പെടുത്തിയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ ട്വീറ്റ്.

Related Stories

No stories found.
logo
The Cue
www.thecue.in