ചൈനയില്‍ പുതിയതരം പന്നിപ്പനി വൈറസിനെ കണ്ടെത്തി; 'പകര്‍ച്ചവ്യാധി സാധ്യത'യുണ്ടെന്ന് മുന്നറിയിപ്പ്

ചൈനയില്‍ പുതിയതരം പന്നിപ്പനി വൈറസിനെ കണ്ടെത്തി; 'പകര്‍ച്ചവ്യാധി സാധ്യത'യുണ്ടെന്ന് മുന്നറിയിപ്പ്
Published on

ചൈനയില്‍ പകര്‍ച്ചവ്യാധി സാധ്യതയുള്ള പന്നിപ്പനി വൈറസിനെ കണ്ടെത്തി ഗവേഷകര്‍. മനുഷ്യനിലേക്ക് അതിവേഗം പടരാന്‍ കഴിവുള്ള വൈറസിനെ പന്നികളിലാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍കരുതല്‍ ഇല്ലെങ്കില്‍ വൈറസ് ലോകമെങ്കും പടര്‍ന്നേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവില്‍ ഇതൊരു പ്രശ്‌നമായി മാറിയിട്ടില്ലെങ്കിലും, മനുഷ്യനെ ബാധിക്കുന്നതിന് എല്ലാത്തരം ലക്ഷങ്ങളും വൈറസിനുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ പറയുന്നു. 2009ല്‍ ലോകത്ത് പടര്‍ന്ന് പിടിച്ച പന്നിപ്പനിയോട് സാമ്യമുള്ള കൂടുതല്‍ അപകടകാരിയായ മറ്റൊരിനം വൈറസിനെയാണ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യര്‍ക്ക് ഈ വൈറസിനോടുള്ള പ്രതിരോധശേഷി കുറവായിരിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവിലുള്ള ഒരു വാക്‌സിനും ഈ വൈറസിനെ നേരിടാന്‍ കഴിയില്ല. അപകടകരമായ ജനിത ഘടനയാണ് ഇതിന്റേത്. വൈറസ് എച്ച്1 എന്‍1 ജനിതകത്തില്‍ നിന്ന് വന്നതാണെന്നാണും പഠനം പറയുന്നുണ്ട്. പന്നിവളര്‍ത്തല്‍ മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളെ സൂഷ്മമായി നിരീക്ഷിക്കണമെന്നും, പന്നി ഫാമുകളിലുള്‍പ്പടെ പരിശോധന തുടരണമെന്നും പ്രോസിഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേണലില്‍ ഗവേഷകര്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in