എന്‍ഡിടിവി സംഘത്തിന് ക്രൂരമര്‍ദ്ദനം, ഹിന്ദുക്കളെന്ന് അറിഞ്ഞ ശേഷം വിട്ടയച്ചു 

എന്‍ഡിടിവി സംഘത്തിന് ക്രൂരമര്‍ദ്ദനം, ഹിന്ദുക്കളെന്ന് അറിഞ്ഞ ശേഷം വിട്ടയച്ചു 

Published on

എന്‍ഡിടിവി മാധ്യമപ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ച് അക്രമികള്‍. ഹിന്ദുക്കളാണെന്നറിഞ്ഞപ്പോഴാണ് മര്‍ദ്ദനം അവസാനിപ്പിച്ചതെന്നും, മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചതെന്നും എന്‍ഡിടിവി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിധി രസ്ദാന്റെ ട്വീറ്റില്‍ പറയുന്നു. സൗരഭ് ശുക്ല, അരവിന്ദ് ഗുണശേഖര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

അരവിന്ദിന്റെ മുഖത്ത് ലാത്തി പോലുള്ള വടികൊണ്ടാണ് അക്രമി സംഘം അടിച്ചത്. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ സൗരഭിന്റെ പുറത്തും അടിക്കുകയായിരുന്നു. 'ജോലിചെയ്യുന്നതിനിടെയാണ് അവര്‍ക്ക് മര്‍ദ്ദനമേറ്റത്. അരവിന്ദ് ഗുണശേഖര്‍ വായില്‍ നിന്ന് ചോര ഒലിക്കുന്ന നിലയിലായിരുന്നു. സഹപ്രവര്‍ത്തകരുള്‍പ്പടെ അപേക്ഷിച്ചതോടെയാണ് ഇവരെ വിട്ടയച്ചത്. എന്താണിവിടെ നടക്കുന്നത്, അമിത്ഷാ ദയവുചെയ്ത് ഇടപെടണം.' മറ്റൊരു മാധ്യമപ്രവര്‍ത്തക പായല്‍ മേത്ത ട്വീറ്റില്‍ പറയുന്നു.

എന്‍ഡിടിവി സംഘത്തിന് ക്രൂരമര്‍ദ്ദനം, ഹിന്ദുക്കളെന്ന് അറിഞ്ഞ ശേഷം വിട്ടയച്ചു 
‘നിങ്ങള്‍ ഹിന്ദുവാണോ മുസ്ലീമാണോ? മതം തെളിയിക്കാന്‍ പാന്റ്‌സ് അഴിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തി’; മാധ്യമപ്രവര്‍ത്തകന്റെ അനുഭവം 

ഡല്‍ഹിയില്‍ കലാപകാരികള്‍ വീടിനു തീയിട്ടതിന്റെ ദൃശ്യങ്ങളായിരുന്നു അവസാനമായി സൗരഭ് ശുക്ല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഭവസമയം പ്രദേശത്ത് സ്ഥിതിഗതികള്‍ നിയന്ത്രിക്കാര്‍ പോലീസുകാര്‍ ഉണ്ടായിരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഡല്‍ഹിയില്‍ 48 മണിക്കൂറായി തുടരുന്ന അക്രമസംഭവങ്ങള്‍ തുടരുകയാണ്. ഏഴു പേരാണ് കൊല്ലപ്പെട്ടത്.

logo
The Cue
www.thecue.in