ബിനീഷിന്റെ കസ്റ്റഡി കലാവധി ഇന്ന് അവസാനിക്കും; നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ നിലപാട് നിര്‍ണായകം

ബിനീഷിന്റെ കസ്റ്റഡി കലാവധി ഇന്ന് അവസാനിക്കും; നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ നിലപാട് നിര്‍ണായകം
Published on

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ചോദ്യം ചെയ്യുന്നതിനായിരുന്നു ബിനീഷിനെ നാല് ദിവസത്തെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റിലായ അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനോട് ബിനീഷ് പൂര്‍ണമായും സഹകരിച്ചിരുന്നില്ലെന്ന് ഇ.ഡി നേരത്തെ വ്യക്തമാക്കിയിരുന്നു.

കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ബിനീഷിനെ കോടതിയില്‍ ഹാജരാക്കും. ബംഗളൂരു സെഷന്‍സ് കോടതിയില്‍ കസ്റ്റഡി നീട്ടിക്കിട്ടാന്‍ ഇ.ഡി ആവശ്യപ്പെട്ടില്ലെങ്കില്‍ ബിനീഷിനെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും.

ലഹരി മരുന്ന് ഇടപാടില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ പ്രതിചേര്‍ത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ നിലപാടും നിര്‍ണായകമാകും. അനൂപിന്റെയും ബിനീഷിന്റെയും സാമ്പത്തിക ഇടപാടുകളും ചോദ്യം ചെയ്യലും സംബന്ധിച്ച വിവരങ്ങള്‍ എന്‍.സി.ബി ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എന്‍.സി.ബി ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷിനെ രാത്രിയോടെ വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ബിനീഷിന്റെ കസ്റ്റഡി കലാവധി ഇന്ന് അവസാനിക്കും; നാര്‍ക്കോട്ടിക്‌സ് ബ്യൂറോയുടെ നിലപാട് നിര്‍ണായകം
'ചെയ്യാത്ത കാര്യം പറയാന്‍ പ്രേരിപ്പിക്കുന്നു' ; ഇ.ഡിയ്‌ക്കെതിരെ ബിനീഷ് കോടിയേരി

NCB May Ask For Bineesh Kodiyeri's Custody

Related Stories

No stories found.
logo
The Cue
www.thecue.in