നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി എഐസിസി ആസ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്കെത്തി. ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
എം.പിമാരുള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് രാഹുല്‍ ഗാന്ധി ഇഡി ഓഫീസിലേക്ക് പോയത്. തുടര്‍ന്ന് പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി മാത്രം ഇഡി ഓഫീസിലെക്കെത്തുകയായിരുന്നു.
എ.ഐ.സി.സി ആസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞു. മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേന്ദ്ര സിംഗ് ബാഗേല്‍ എന്നിവരെ പൊലീസ് തടഞ്ഞു.
പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്. ഇഡി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിന് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അനുമതി നിഷേധിച്ചിരുന്നു.