ലവ് ജിഹാദ് ആണധികാരത്തിന്റെ പ്രദര്‍ശനം മാത്രമാണെന്ന് ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ. എന്‍.ഡി.ടി.വിയോടായിരുന്നു നസീറുദ്ദീന്‍ ഷായുടെ പ്രതികരണം.
'ആണധികാരത്തിന്റെ പ്രദര്‍ശനം മാത്രമാണ് ലവ് ജിഹാദ് എന്ന് പറയുന്നത്. സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ വിശ്വസിച്ചൂകൂടെന്നും പെട്ടെന്ന് കീഴ്‌പ്പെടുത്താനാകുന്നവരാണ് സ്ത്രീകളെന്നും വരുത്തി തീര്‍ക്കുകയാണ് ലവ് ജിഹാദിലൂടെ,' നസീറുദ്ദീന്‍ ഷാ പറഞ്ഞു.
അഫ്ഗാനിലെ താലിബാന്‍ ഭരണത്തില്‍ ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആഘോഷിക്കുന്നു എന്ന ആരോപണം തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ലവ് ജിഹാദ് വിഷയത്തില്‍ ആശങ്കയറിയിച്ച് നസീറുദ്ദീന്‍ ഷാ രംഗത്തെത്തിയിരുന്നു.
'യു.പിയിലെ ലവ് ജിഹാദ് തമാശ പോലുള്ള സമൂഹത്തില്‍ ഉണ്ടാകുന്ന വിഭാഗീയതകള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ കാണുമ്പോള്‍ ഞാന്‍ രോഷാകുലനാകാറുണ്ട്. ഒന്നാമതായി ഈ പ്രയോഗത്തിന്റെ അര്‍ത്ഥം അതുണ്ടാക്കിയവര്‍ക്ക് പോലും അറിയില്ല. മുസ്ലിങ്ങള്‍ ഹിന്ദു ജനസംഖ്യയെ മറികടക്കുമെന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്ന് ഞാന്‍ കരുതുന്നു,' എന്നായിരുന്നു നസീറുദ്ദീന്‍ ഷാ മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.