പൗരത്വ ഭേദഗതിക്കനുകൂലമായ ബിജെപി ക്യാംപെയിന്‍: നാസര്‍ ഫൈസി കൂടത്തായിക്ക് സസ്‌പെന്‍ഷന്‍

പൗരത്വ ഭേദഗതിക്കനുകൂലമായ ബിജെപി ക്യാംപെയിന്‍: നാസര്‍ ഫൈസി കൂടത്തായിക്ക് സസ്‌പെന്‍ഷന്‍

Published on

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ബിജെപിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിയുമായുമായി സഹകരിച്ച എസ്‌ .കെ. എസ് .എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയെ സസ്‌പെന്‍ഡ് ചെയ്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി.

പൗരത്വ ഭേദഗതിക്കനുകൂലമായ ബിജെപി ക്യാംപെയിന്‍: നാസര്‍ ഫൈസി കൂടത്തായിക്ക് സസ്‌പെന്‍ഷന്‍
മാരകായുധങ്ങളേന്തി മുഖംമൂടി സംഘം ജെഎന്‍യുവില്‍ നടത്തിയ അഴിഞ്ഞാട്ടം : നാല് പേര്‍ പൊലീസ് കസ്റ്റഡിയില്‍ 

സമസ്തയുടെ കീഴ്ഘടകങ്ങളിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും നാസര്‍ ഫൈസി കൂടത്തായിയെ നീക്കി. സുന്നി യുവജന സംഘം സംസ്ഥാന ജോയിന്‍ സെക്രട്ടറി. കോഴിക്കോട് ജില്ലാ സെക്രട്ടറി. ജംയിയത്തുല്‍ ഖുത്ബാ സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ജനസമ്പര്‍ക്ക ക്യാംപെയിന്റെ ഭാഗമായി വീട്ടിലെത്തിയ ബിജെപി നേതാക്കളെ സ്വീകരിക്കുകയും നിയമത്തിന് അനുകൂലമായ ലഘുലേഖ സ്വീകരിച്ച് ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു. സമസ്തയുള്‍പ്പെടെയുള്ള മുസ്ലിം സംഘടനകളും പൗരത്വഭേദഗതി നിയമത്തിനെതിനായ പ്രതിഷേധത്തില്‍ ശക്തമായ നില്‍ക്കുമ്പോളുള്ള നടപടി കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നാസര്‍ ഫൈസി കൂടത്തായിയെ താക്കീത് ചെയ്തിരുന്നു. ഇതിനിടെ വീട്ടിലെത്തിയവരെ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്ന് നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചിരുന്നു. തന്റെ ഫോട്ടോ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തോടൊപ്പം തന്നെയാണ് താനെന്നും ഭൂമിയോളം താഴ്ന്ന് മാപ്പ് ചോദിക്കുന്നതായും നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

logo
The Cue
www.thecue.in