മലിനീകരണം സൃഷ്ടിക്കുന്ന വാഹനം പൊളിക്കുന്നതിനുള്ള വാഹന പൊളിക്കല്‍ നയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ നയം പ്രഖ്യാപിച്ചത്. പുതിയ സ്‌ക്രോപ്പിങ്ങ് പോളിസി വികസനയാത്രയിലെ പുതിയ നാഴികക്കല്ല് എന്ന ആമുഖത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
യുവാക്കളും സ്റ്റാര്‍ട്ടപ്പുകളും പുതിയ നയത്തോട് സഹകരിക്കുമെന്നാണ് പ്രതീക്ഷക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇളവുകള്‍
വാഹനം പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ സൗജന്യം
റോഡ് നികുതിയിലും ഇളവുകള്‍
പരിപാലന ചെലവ്, റിപ്പയറിങ്ങ് തുക, മികച്ച ഇന്ധന ക്ഷമത തുടങ്ങിയ നേട്ടങ്ങളും ഉണ്ടാകുമെന്ന് പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാണിജ്യ വാഹനങ്ങള്‍ക്ക് 25 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 15 ശതമാനവും റോഡ് നികുതി ഇളവും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലപ്പഴക്കമല്ല മാനദണ്ഡം
വാഹനങ്ങളുടെ കാലപ്പഴക്കം മാത്രമല്ല പുതിയ നയത്തിന്റെ മാനദണ്ഡം. കേന്ദ്ര ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഫിറ്റല്ലാത്ത ഒരു കോടിയോളം വാഹനം ഇന്ത്യയില്‍ ഓടുന്നുണ്ട്. അതുകൊണ്ട് തന്നെ ഫിറ്റ്‌നെസ് പരിശോധിച്ച് അതില്‍ പരാജയപ്പെടുന്ന വണ്ടികളായിരിക്കും പ്രധാനമായും പൊളിക്കുക.
ടെസ്റ്റിങ്ങ് സ്റ്റേഷനുകള്‍ തുറക്കും
വാഹനം പൊളിക്കുന്നതിന്റെ ഭാഗമയാി രാജ്യത്തുട നീളം ഫിറ്റ്‌നെസ് പരിശോധിക്കുന്നതിനുള്ള ടെസ്റ്റിങ്ങ് സ്റ്റേഷനുകളും രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങളും തുറക്കും.