'പുതിയ നിയമം കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തും', നടക്കുന്നത് നുണകളിലൂടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമമെന്ന് നരേന്ദ്രമോദി

'പുതിയ നിയമം കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തും', നടക്കുന്നത് നുണകളിലൂടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമമെന്ന് നരേന്ദ്രമോദി
Published on

പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക നിയമങ്ങള്‍ ഒറ്റരാത്രി കൊണ്ട് നടപ്പാക്കിയതല്ലെന്നും, വര്‍ഷങ്ങളോളം പരിഷ്‌കാരങ്ങളെ കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമര്‍ശം.

കാര്‍ഷിക വിദഗ്ധരും, സാമ്പത്തിക ശാസ്ത്രജ്ഞരും പുരോഗമനവാദികളായ കര്‍ഷകരും പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മോദി അവകാശപ്പെട്ടു. കര്‍ഷകരുടെ ജീവിതം സമാധാനപൂര്‍ണമാക്കാനും അവരുടെ പുരോഗതിയും കാര്‍ഷിക മേഖലയിലെ ആധുനികവല്‍ക്കരണവും മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാഷ്ട്രീയപാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്, അത് നിര്‍ത്തണം. ഇപ്പോള്‍ നടക്കുന്നത് നുണകളിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമമാണ്. കര്‍ഷകരുടെ പേരില്‍ ഈ പ്രതിഷേധം ആരംഭിച്ചവര്‍ സര്‍ക്കാരിനെ നയിക്കാന്‍ അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായിരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ എന്തായിരുന്നു ചെയ്തതെന്നും മോദി ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in