കാറപടത്തില്‍പ്പെട്ട് വഴിയില്‍ തള്ളിയ കുട്ടി മരിച്ചു; ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂര്‍ വൈകി

കാറപടത്തില്‍പ്പെട്ട് വഴിയില്‍ തള്ളിയ കുട്ടി മരിച്ചു; ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂര്‍ വൈകി

Published on

പാലക്കാട് നല്ലേപ്പള്ളിയില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സ കിട്ടാതെ മരിച്ചു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി ഇടിച്ച കാറില്‍ തന്നെ കയറ്റിയെങ്കിലും ഉടമ വഴിയില്‍ ഉപേക്ഷിച്ചതായി രക്ഷിതാക്കള്‍ പറയുന്നു. ഒന്നര മണിക്കൂര്‍ വൈകി ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചു. നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകന്‍ സുജിത്താണ് മരിച്ചത്. ഇന്നലെ വൈകീട്ട് മിഠായി വാങ്ങാന്‍ പോകുന്നതിനിടെയാണ് അമിത വേഗത്തില്‍ വന്ന കാര്‍ കുട്ടിയെ ഇടിച്ചിട്ടത്.

കാറപടത്തില്‍പ്പെട്ട് വഴിയില്‍ തള്ളിയ കുട്ടി മരിച്ചു; ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂര്‍ വൈകി
‘ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ റോഡിലെ കുഴി പാട്ടകൊണ്ട് മൂടിയിരിക്കുന്നു’; മരണക്കുഴിക്കെതിരെ ജനരോഷം; പഴിചാരി വകുപ്പുകള്‍

വൈകീട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ സുജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ഇടിച്ച കാറില്‍ തന്നെ കയറ്റി. തലയില്‍ നിന്ന് രക്തം വന്നതോടെ അഞ്ച് കിലോമീറ്ററപ്പുറത്ത് ഇറക്കി വിട്ടു. ടയര്‍ പഞ്ചറാണെന്ന കാരണം പറഞ്ഞായിരുന്നു വഴിയില്‍ വിട്ടത്. ഉടമ കള്ളം പറഞ്ഞതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കാറപടത്തില്‍പ്പെട്ട് വഴിയില്‍ തള്ളിയ കുട്ടി മരിച്ചു; ആശുപത്രിയിലെത്തിച്ചത് ഒന്നര മണിക്കൂര്‍ വൈകി
എട്ട് മാസമായി മൂടാതെ മരണക്കുഴി; കൊച്ചിയില്‍ യുവാവ് അപകടത്തില്‍ മരിച്ചു

ആറര മണിക്ക് ആശുപത്രിയിലെത്തിക്കുമ്പേഴേക്കും കുട്ടി മരിച്ചിരുന്നു. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റെതാണ് കാറെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in