മഹാരാഷ്ട്ര നഗരങ്ങളില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ഗൂഢാലോചന; സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി

മഹാരാഷ്ട്ര നഗരങ്ങളില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ഗൂഢാലോചന; സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി

Published on

മഹാരാഷ്ട്രയിലെ നഗരങ്ങളില്‍ സ്‌ഫോടന പരമ്പരയ്ക്ക് വേണ്ടി ഗൂഢാലോചന നടത്തിയ കേസില്‍ ഹിന്ദുത്വ ഭീകരര്‍ക്കെതിരെ കുറ്റം ചുമത്തി. സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ച് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 12 സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രത്യേക ജഡ്ജി കുറ്റം ചുമത്തിയത്. ഭീകരവാദം, ഗൂഢാലോചന, ഭീകരവാദ ക്യാമ്പ് നടത്തല്‍, ഭീകരവാദ പ്രവര്‍ത്തനത്തിന് ആളെ ചേര്‍ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ യുഎപിഎയിലെ ഏഴോളം വകുപ്പുകളാണ് ജസ്റ്റിസ് ഡി ഇ കൊത്താലികര്‍ ചുമത്തിയത്.

സെക്ഷന്‍ നാല് പ്രകാരം (സ്‌ഫോടനത്തിനായി ശ്രമം നടത്തല്‍ അല്ലെങ്കില്‍ ജീവന്‍ അപകടത്തിലാക്കുക എന്ന ലക്ഷ്യത്തോടെ സ്‌ഫോടക വസ്തു സൂക്ഷിക്കല്‍) വും അഞ്ച് പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റം ഇവര്‍ക്കെതിരെ സ്വമേധയാ ചുമത്താനുള്ള രേഖകളുണ്ട്.  

ജഡ്ജി കൊത്താലികര്‍

മഹാരാഷ്ട്ര നഗരങ്ങളില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ഗൂഢാലോചന; സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി
‘കൊല്ലാന്‍ ശ്രമിച്ചത് കുല്‍ദീപ് സെംഗാര്‍ തന്നെ’; കോടതിക്ക് അകത്തുവെച്ചും വധഭീഷണിയുണ്ടായെന്ന് ഉന്നാവോ പെണ്‍കുട്ടി

ഗൗരി ലങ്കേഷ് വധക്കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന അമോല്‍ കോലെയും കേസില്‍ പ്രതിയാണ്. മറ്റ് 11 പേര്‍ കോടതിയില്‍ ഹാജരായപ്പോള്‍ അമോല്‍ കോലെയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാക്കി. നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസ് പ്രതി ശരത് കലാസ്‌കര്‍, വൈഭവ് റാവുത്ത്, സുധാന്‍വ ഗൊണ്ഡേക്കര്‍, ശ്രീകാന്ത് പങ്കാര്‍കര്‍, അവിനാഷ് പവാര്‍, ലീലാധര്‍ ലോധി, വാസുദേവ് സൂര്യവംശി, സുജിത് രംഗസ്വാമി, ഭരത് കുര്‍നെ, അമിത് ബഡി, ഗണേഷ് മിഷ്‌കിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.

കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. മുബൈ നലസോപാരയില്‍ മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് രഹസ്യവിവരത്തേത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വന്‍ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി. തുടര്‍ന്ന് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകന്‍ ശരത് കലാസ്‌കര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കലാസ്‌കറിന്റെ അറസ്റ്റോടെയാണ് നരരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

മഹാരാഷ്ട്ര നഗരങ്ങളില്‍ സ്‌ഫോടന പരമ്പര നടത്താന്‍ ഗൂഢാലോചന; സനാതന്‍ സന്‍സ്ത പ്രവര്‍ത്തകര്‍ക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തി
‘വിറ്റാല്‍ പഴയിടം നമ്പൂതിരിക്കെതിരേയും നടപടി’; അമ്പലപ്പുഴ പാല്‍പായസം വില്‍പന ആരായാലും അനുവദിക്കില്ലെന്ന് ദേവസ്വംബോര്‍ഡ്
logo
The Cue
www.thecue.in