തേജസ്വി സൂര്യയെ 'ഉപദേശിച്ച' തരൂരിനെ പരിഹസിച്ച് എന്‍.എസ്.മാധവന്‍, ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനെതിരെ തിരിഞ്ഞതില്‍ അദ്ഭുതപ്പെടാനില്ല

തേജസ്വി സൂര്യയെ 'ഉപദേശിച്ച' തരൂരിനെ പരിഹസിച്ച് എന്‍.എസ്.മാധവന്‍, 
ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനെതിരെ തിരിഞ്ഞതില്‍ അദ്ഭുതപ്പെടാനില്ല
Published on

ബി.ജെ.പി എം.പി തേജസ്വി സൂര്യയെ ശാസിച്ച ശശി തരൂർ എം.പിയുടെ ട്വീറ്റിനെ വിമർശിച്ച് എഴുത്തുകാരൻ എൻ എസ് മാധവൻ. തേജസ്വി സൂര്യക്ക് ശശി തരൂർ നൽകിയ തമാശ കലർന്ന ശാസന കാണുമ്പോൾ കേരളത്തിൽ യുഡിഎഫ് ബിജെപിയുടെ കൂടെ ചേർന്ന് പ്രയോഗിക്കുന്ന തന്ത്രം പോലെ തോന്നുന്നു. ന്യൂനപക്ഷങ്ങൾ യുഡിഎഫിനെതിരെ തിരിഞ്ഞതിൽ അദ്‌ഭുതപ്പെടാനില്ല, എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.

ബംഗളൂരു കോർപറേഷൻ പരിധിയിലെ ആശുപത്രികളിൽ കൊവിഡ്​ രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ച തേജസ്വി സൂര്യയുടെ വിവാദ പ്രസ്താവനെയെക്കുറിച്ചുള്ള ശശി തരൂരിന്റെ ട്വീറ്റ് ഏറെ ചർച്ചയായിരുന്നു. ‘എന്റെ യുവ സഹപ്രവർത്തകൻ തേജസ്വി സൂര്യ മിടുക്കനും കഴിവുള്ളവനുമാണ്​. പക്ഷെ ഈ തരത്തിലുള്ള സ്വഭാവങ്ങൾ ഉപേക്ഷിക്കണമെന്ന്​ ഞാൻ അദ്ദേഹത്തോട്​ അഭ്യർഥിക്കുന്നു’ എന്നായിരുന്നു തരൂരി​ന്റെ ട്വീറ്റ്

ബെംഗളൂരു കോര്‍പറേഷന്‍ പരിധിയിലെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ അനുവദിക്കുന്നതില്‍ അഴിമതി ആരോപിച്ച തേജസ്വി സൂര്യ വാര്‍ റൂമിലെ 212 ജീവനക്കാരില്‍ മൂന്നു ഷിഫ്റ്റിലുള്ള 17 പേരുകൾ വായിച്ചിരുന്നു. ഇവരെ മദ്രസയിലേക്കാണോ കോര്‍പ്പറേഷനിലേക്കാണോ നിയമിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന തേജസ്വിയുടെ അമ്മാവനും എല്‍എല്‍എയുമായ രവി സുബ്രഹ്മണ്യം ചോദിച്ചിരുന്നു .തൊട്ടുപിന്നാലെ ഈ പട്ടികയിലെ 16 പേരുടെ പേരുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. 'ബിബിഎംപി വാര്‍ റൂമില്‍ ആയിരക്കണക്കിന് ബെംഗളൂരു നിവാസികളെ കൊന്നൊടുക്കുന്നവരുടെ പട്ടിക' എന്ന പേരിലാണ് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

എന്നാൽ വർഗീയവാദിയും നവനാസിയുമായ ഒരു വ്യക്തിയെ ഇങ്ങിനെ വെള്ളപൂശരുതെന്ന ഉപദേശവുമായി സമൂഹമാധ്യമങ്ങൾ രംഗത്ത് വരികയായിരുന്നു. നിരവധിപേർ വിമർശനങ്ങളുമായി എത്തിയതിനെ തുടർന്ന് തരൂർ വിശദീകരണ ട്വീറ്റുകളുമായി രംഗത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in