മുതിര്‍ന്ന നേതാവ് തന്നെ മോദിയെ പ്രശംസിച്ചത് തെറ്റ്; കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകളെ വിമര്‍ശിച്ച് ലീഗ് മുഖപത്രം

മുതിര്‍ന്ന നേതാവ് തന്നെ മോദിയെ പ്രശംസിച്ചത് തെറ്റ്; കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകളെ വിമര്‍ശിച്ച് ലീഗ് മുഖപത്രം
Published on

കോഴിക്കോട്: കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് ലീഗ് മുഖപത്രം. 'അനിശ്ചിതത്വത്തിന്റെ വില' എന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയയലിലാണ് ചന്ദ്രിക കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പിലെ പ്രകടനത്തെയും പാര്‍ട്ടിയിലെ നേതൃത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെയും വിമര്‍ശിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത് ശരിയായില്ലെന്നും ചന്ദ്രികയെഴുതി.

പ്രതിപക്ഷത്തെ പ്രധാനകക്ഷിയുടെ മുതിര്‍ന്ന നേതാവ് തന്നെ ഇത്തരത്തില്‍ എതിര്‍ രാഷ്ട്രീയകക്ഷിയുടെ നേതാവും പ്രധാനമന്ത്രിയുമായ വ്യക്തിയെക്കുറിച്ച് ഭരണവിരുദ്ധവികാരം കത്തിനില്‍ക്കുമ്പോള്‍ പരസ്യമായി പ്രശംസിച്ചത് പ്രതിപക്ഷ ധര്‍മ്മത്തിനും ജനാധിപത്യത്തിനും നിരക്കുന്നതായിരുന്നില്ല, എന്നും ചന്ദ്രികയെഴുതി.

കേരളത്തില്‍ മുകളില്‍ നിന്നുള്ള തീരുമാനത്തിനപ്പുറം ജനാധിപത്യരീതിയില്‍ കീഴ്ത്തട്ടില്‍ നിന്നുള്ള തുറന്ന ആശയവിനിമയവും സംഘടനാരീതിയും വന്നാല്‍ ഏതു പ്രസ്ഥാനത്തിനും പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയുന്നതേയുള്ളുവെന്നും ചന്ദ്രിക പറയുന്നു.

കേരളത്തില്‍ വരാനിരിക്കുന്ന അഞ്ചുവര്‍ഷം ഇടതുമുന്നണിയെയും ബിജെപിയേയും ഒരുമിച്ച് നേരിടുന്നതിനുള്ള ദ്വിമുഖ തന്ത്രത്തിലധിഷ്ഠിതമായ ഭഗീരഥശ്രമമാണ് പ്രതിപക്ഷത്തിന് മുന്നില്‍ ഉയര്‍ന്നുവന്നിരിക്കുന്നതെന്നും ലീഗ് മുഖപത്രമെഴുതി.

Related Stories

No stories found.
logo
The Cue
www.thecue.in