'എന്റെ മതനിരപേക്ഷതയില്‍ പിണറായി വിജയന് പോലും സംശയമുണ്ടാകില്ല', ചില അജണ്ട നപ്പാക്കാനുള്ള നിഗൂഢനീക്കമെന്ന് മുല്ലപ്പള്ളി

'എന്റെ മതനിരപേക്ഷതയില്‍ പിണറായി വിജയന് പോലും സംശയമുണ്ടാകില്ല', ചില അജണ്ട നപ്പാക്കാനുള്ള നിഗൂഢനീക്കമെന്ന് മുല്ലപ്പള്ളി
Published on

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്റെ വെളിപ്പെടുത്തലുകള്‍ കെട്ടിച്ചമച്ചതാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. ആര്‍ക്കോ ചില അജണ്ട നടപ്പാക്കാനുള്ള നിഗൂഢമായ നീക്കമായേ അതിനെ കാണാനാകൂ എന്നും മുല്ലപ്പള്ളി.

എ.ഐ.സി.സിയുടെ നിര്‍ദേശം അനുസരിച്ചാണ് മുന്നോട്ട് പോയത്. ഇക്കാര്യം എ.ഐ.സി.സി നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ മതനിരപേക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോലും സംശയമുണ്ടാകില്ലെന്നും മുല്ലപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

കറ കളഞ്ഞ മതനിരപേക്ഷ വീക്ഷണത്തിലുള്ള നിലപാടുകളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. അതില്‍ വെള്ളം ചേര്‍ക്കേണ്ടി വന്നിട്ടില്ല. സുതാര്യവും സത്യസന്ധവുമായ നിലപാാണ് രാഷ്ട്രീയത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായുള്ള നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലത്തിന്റെ വെളിപ്പെടുത്തല്‍. പ്രസ്താവന ചര്‍ച്ചയായത്തിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.

Mullappally Ramachandran On Welfare Party Alliance

Related Stories

No stories found.
logo
The Cue
www.thecue.in