'വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും, പരാജയം അനാഥനാണ്', പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി

'വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും, പരാജയം അനാഥനാണ്', പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി
Published on

തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന് പിതൃത്വം അവകാശപ്പെടാന്‍ ഒരുപാട് പേരുണ്ടാകും എന്നാല്‍ പരാജയം അനാഥനാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് ലഭിച്ചപ്പോള്‍ പൂച്ചെണ്ട് പോലും ആരും തന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

'തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015നേക്കാള്‍ നേട്ടം കൈവരിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്, തെരഞ്ഞെടുപ്പ് പരാജയത്തില്‍ യാതൊരു നൈരാശ്യവുമില്ല. കൂട്ടായ നേതൃത്വത്തില്‍ വിശ്വസിക്കുന്നു.'

പൊതു രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത് എന്തുകൊണ്ടാണെന്ന് പരിശോധിക്കും. ജനുവരി 6,7 തിയതികളില്‍ നേതാക്കളുടെ യോഗം ചേരും. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞില്ല. നേതൃത്വം മാറണെന്ന് കെ.സുധാകരന്‍ പറഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി.

Related Stories

No stories found.
logo
The Cue
www.thecue.in