മഴ ശക്തമായ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ 11.30 ന് തുറക്കാന്‍ തീരുമാനം. മൂന്ന് ഷട്ടറുകള്‍ 30 സെമി വീതം തുറക്കാനാണ് തീരുമാനം. 534 ഘനയടി വെള്ളമാണ് ആദ്യം തുറന്ന് വിടുക. രണ്ട് മണിക്കൂറിന് ശേഷം 1000 ഘനയടിയായി ഉയര്‍ത്തും.
ജനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മഴ ശക്തമായതിനാല്‍ ഇടുക്കി ഡാം തുറക്കുന്നതും പരിഗണനയിലെന്നും മന്ത്രി പറഞ്ഞു.
137.15 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. 91116 ക്യൂസെക്‌സ് വെള്ളമാണ് ഡാമിലേക്കുള്ള നീരൊഴുക്ക്.